കോൺഗ്രസിന്‍റെ പദ്ധതികൾ: സുഷമയ്ക്കു രാഹുലിന്‍റെ നന്ദി
കോൺഗ്രസിന്‍റെ പദ്ധതികൾ:  സുഷമയ്ക്കു രാഹുലിന്‍റെ നന്ദി
Sunday, September 24, 2017 11:50 AM IST
ന്യൂ​ഡ​ൽ​ഹി: യു​എ​ൻ സ​മ്മേ​ള​ന​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള പ​ദ്ധ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ആ​ഞ്ഞ​ടി​ച്ച​തി​നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നു ന​ന്ദി പ​റ​ഞ്ഞ് കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ലാ​ണ് സു​ഷ​മ​യെ ന​ന്ദി അ​റി​യി​ച്ച​ത്.

ഇ​ന്ത്യ ഐ​ഐ​ടി​ക​ളും ഐ​ഐ​എ​മ്മു​ക​ളും ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ ഭീ​ക​ര സം​ഘ​ട​ന​ക​ളാ​യ ല​ഷ്ക​ർ ഇ ​തോ​യ്ബ​യെ​യും ജെ​യ്ഷെ മു​ഹ​മ്മ​ദി​നെ​യു​മാ​ണ് പാ​ക്കി​സ്ഥാ​ൻ ഉ​ണ്ടാ​ക്കി​യെ​ന്നാ​യി​രു​ന്നു സു​ഷ​മ​യു​ടെ പ്ര​സ്താ​വ​ന. ഐ​ഐ​ടി​ക​ളും ഐ​ഐ​എ​മ്മു​ക​ളും സ്ഥാ​പി​ക്കാ​നു​ള്ള കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​രു​ക​ളു​ടെ മ​ഹ​ത്താ​യ ദ​ർ​ശ​ന​ത്തെ​യും പൈ​തൃ​ക​ത്തെ​യും ഒ​ടു​വി​ൽ അം​ഗീ​ക​രി​ച്ച​തി​നു ന​ന്ദി എ​ന്നാ​ണ് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.


സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​നു ശേ​ഷം 60 വ​ർ​ഷം ഭ​രി​ച്ച കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​തി​നി​ടെ സു​ഷ​മ യു​എ​ന്നി​ൽ യാ​ഥാ​ർ​ഥ്യം പ​റഞ്ഞെന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലും ട്വി​റ്റ​റി​ൽ കു​റി​പ്പി​ട്ട​ത്.

പാ​ക്കി​സ്ഥാ​നെ​തി​രേ സു​ഷ​മ യു​എ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​തി​ൽ പോ​ലും രാ​ഷ്‌​ട്രീ​യം ക​ണ്ടെത്താ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളും ശ്ര​മി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞു ബി​ജെ​പി നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.