നോട്ടുകളിൽ സ്വച്ഛ്ഭാരത് ചിഹ്നം: വിവരങ്ങൾ നല്കാൻ ആർബിഐക്കു മടി
നോട്ടുകളിൽ സ്വച്ഛ്ഭാരത് ചിഹ്നം: വിവരങ്ങൾ നല്കാൻ ആർബിഐക്കു മടി
Sunday, October 15, 2017 11:09 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പു​​​തി​​​യ 500 രൂ​​​പ, 2000 രൂ​​​പ നോ​​​ട്ടു​​​ക​​​ളി​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​ മോ​​​​ദി​​​​യു​​​​ടെ സ്വ​​​​പ്ന​​​​പ​​​​ദ്ധ​​​​തി​​​​യാ​​​​യ സ്വ​​​ച്ഛ്ഭാ​​​ര​​​തി​​​ന്‍റെ ചി​​​ഹ്നം ചേ​​​ർ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (ആ​​​ർ​​​ബി​​​ഐ) വി​​​സ​​​മ്മ​​​തി​​​ച്ചു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്ന് വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​യ്ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി ആ​​​ർ​​​ബി​​​ഐ അ​​​റി​​​യി​​​ച്ചു.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടേ​​​തു​​​ൾ​​​പ്പെ​​​ടെ പ​​​ര​​​സ്യ​​​ങ്ങ​​​ൾ നോ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ണ്ടോ​​​​യെ​​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ പി​​​ടി​​​ഐ​​​യു​​​ടെ ലേ​​​ഖ​​​ക​​​നാ​​​ണു വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം ആ​​​ർ​​​ബി​​​ഐ​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.


എ​​​ന്നാ​​​ൽ രാ​​​ജ്യ​​​സു​​​ര​​​ക്ഷ, സാ​​​ന്പ​​​ത്തി​​​ക സു​​​ര​​​ക്ഷ തു​​​ട​​​ങ്ങി​​​യവ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ആ​​​​കൃ​​​​തി, നോ​​​​ട്ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന പ​​​​ദാ​​​​ർ​​​​ഥം, രൂ​​​​പ​​​​ക​​​​ല്പ​​​​ന, സു​​​​ര​​​​ക്ഷാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ വെ​​​ളി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു ആ​​​ർ​​​ബി​​​ഐ സ്വീ​​​ക​​​രി​​​ച്ച​​​ത്. 2005 ലെ ​​​​വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മം സെ​​​​ക്ഷ​​​​ൻ 8 (1) അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​ണി​​​തെ​​​ന്നും വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.