താജ്മഹൽ പണിതത് ഇന്ത്യക്കാരുടെ രക്തവും വിയർപ്പുംകൊണ്ട്: യോഗി
താജ്മഹൽ പണിതത് ഇന്ത്യക്കാരുടെ  രക്തവും വിയർപ്പുംകൊണ്ട്: യോഗി
Tuesday, October 17, 2017 12:00 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ത​ള്ളി​പ്പ​റ​യു​ന്ന​തി​നി​ടെ താ​ജ്മ​ഹ​ൽ ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ വി​യ​ർ​പ്പും ര​ക്ത​വുംകൊ​ണ്ടു പ​ണി​തു​യ​ർ​ത്തി​യ​താ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. താ​ജ്മ​ഹ​ൽ നി​ർ​മി​ച്ച​ത് രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണെ​ന്നാ​ണു ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി എം​എ​ൽ​എ സം​ഗീ​ത് സോം ​പ​റ​ഞ്ഞ​ത്.

സം​ഗീ​ത് സോ​മി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മാ​ണെ​ന്നാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന് ച​രി​ത്രവും സം​സ്കാ​ര​വും മ​റ​ന്നു പു​രോ​ഗ​തി​യി​ലേ​ക്കു നീ​ങ്ങാ​നാ​കി​ല്ലെ​ന്നാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. പൈ​തൃ​ക​ത്തെ മ​റ​ക്കു​ന്ന​വ​ർ​ക്ക് സ്വ​ന്തം വ്യ​ക്തി​ത്വം ന​ഷ്ട​പ്പെ​ടു​മെ​ന്നു​ം ഇ​ന്ന​ലെ മ​റ്റൊ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​വേ മോ​ദി പ​റ​ഞ്ഞു.


താ​ജ്മ​ഹ​ൽ പ്ര​ധാ​ന സ്മാ​ര​കം ത​ന്നെ​യാ​ണ്. വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യി​ൽ അ​തി​നേ​റെ പ്രാ​ധാ​ന്യ​വു​മു​ണ്ട്. താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പുവ​രു​ത്തേ​ണ്ട​ത് ത​ന്‍റെ സ​ർ​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണെ​ന്നും യു​പി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ, താ​ജ്മ​ഹ​ൽ ഒ​രു ത​ര​ത്തി​ലും ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നേ​ര​ത്തേ യോ​ഗി ആ​ദി​ത്യനാ​ഥ് പ​റ​ഞ്ഞ​ത്.

ഒ​ക്ടോ​ബ​ർ 26ന് ​ആ​ഗ്ര​യി​ലെ​ത്തു​ന്ന യോ​ഗി ആ​ദി​ത്യ​നാ​ഥ് താ​ജ്മ​ഹ​ലും ആ​ഗ്രാ ഫോ​ർ​ട്ടും സ​ന്ദ​ർ​ശി​ച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.