നുഴഞ്ഞുകയറിയ പാക് പൗരനെ ബിഎസ്എഫ് പിടികൂടി
Tuesday, October 17, 2017 12:00 PM IST
ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ആ​​​ർ​​​എ​​​സ് പു​​​ര​​​യി​​​ൽ സു​​​ചേ​​​ത്ഗ​​​ഡ് സെ​​​ക്ട​​​റി​​​ൽ നുഴ​​​ഞ്ഞു​​​ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച പാ​​​ക് പൗ​​​ര​​​നെ ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ പി​​​ടി​​​കൂ​​​ടി. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സി‍യാ​​​ൽ​​​കോ​​​ട്ട് സ്വ​​​ദേ​​​ശി അ​​​ലി രാ​​​ജ​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. പ​​​ർ​​​സൂ​​​രി​​​ലെ ഒ​​​രു ത​​​യ്യ​​​ൽ​​​ക്ക​​​ട​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണു താ​​​നെ​​​ന്ന് അ​​​ലി പ​​​റ​​​ഞ്ഞു.

ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നു പാ​​​ക് ക​​​റ​​​ൻ​​​സി​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​അ​​​ർ​​​ണി​​​യ സെ​​​ക്ട​​​റി​​​ൽ പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​നി​​​ന്ന് മൂ​​​ന്ന​​​ടി ഉ​​​യ​​​ര​​​വും ര​​​ണ്ട​​​ര അ​​​ടി വീ​​​തി​​​യു​​​മു​​​ള്ള 14 അ​​​ടി നീ​​​ള​​​മു​​​ള്ള തു​​​ര​​​ങ്കം ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.​​​ അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത വ​​​ട​​​ക്കു​​​നോ​​​ക്കി​​​യ​​​ന്ത്രം, വെ​​​ടി​​​ക്കോ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ തു​​​ര​​​ങ്ക​​​ത്തി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.