ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്; തീയതി പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയെ ഏല്പിച്ചെന്നു ചിദംബരം
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്; തീയതി പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയെ ഏല്പിച്ചെന്നു ചിദംബരം
Friday, October 20, 2017 1:19 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ന​രേ​ന്ദ്ര മോ​ദി​യെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. ഗു​ജ​റാ​ത്തി​ൽ മോ​ദി ന​ട​ത്തു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് തീയ​തി പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ക​മ്മീ​ഷ​ന്‍റെ നീ​ക്ക​മെ​ന്നാ​യി​രു​ന്നു ചി​ദം​ബ​ര​ത്തി​ന്‍റെ വി​മ​ർ​ശ​നം.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ തെ​രെഞ്ഞ​ടു​പ്പ് ന​വം​ബ​ർ ഒ​ന്പ​തി​നു ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, ഗു​ജ​റാ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​ച്ചി​ല്ല. ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രു​മി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​തെ​ങ്കി​ലും തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ൻ വൈ​കി​പ്പി​ക്കു​ന്ന ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട് ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​നാ​ണെ​ന്നാ​ണ് കോ​ണ്‍ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.


തെ​രഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നാ​ൽ ബി​ജെ​പി​ക്ക് പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ലാ​ണു തീ​യ​തി പ്ര​ഖ്യ​പി​ക്കാ​ൻ വൈ​കി​പ്പി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീയ​തി പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ചി​ദം​ബ​രം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.