രഘുറാം രാജൻ രാജ്യസഭയിലേക്കില്ല
രഘുറാം രാജൻ രാജ്യസഭയിലേക്കില്ല
Thursday, November 9, 2017 2:00 PM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കുവേ​ണ്ടി മു​ൻ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ല്ല. ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​ഴു​വ​ൻ സ​മ​യ അ​ക്കഡേമി​ക് ജോ​ലി ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ര​ഘു​റാം രാ​ജ​ന്‍റെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

ജ​നു​വ​രി​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് രാ​ജ്യ​സ​ഭ​യി​ൽ ഒ​ഴി​വു വ​രു​ന്ന മൂ​ന്നു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ൽ ഒ​ന്നി​ൽ ര​ഘു​റാം രാ​ജ​നെ പ​രി​ഗ​ണി​ക്കു​ന്നു എ​ന്നു വി​വ​ര​മു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഇ​തി​നാ​യി ര​ഘു​റാം രാ​ജ​നെ സ​മീ​പി​ച്ചു എ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷിക്കാ​ഗോ​യി​ലെ മു​ഴു​വ​ൻ സ​മ​യ സ​ർ​വ​ക​ലാ​ശാ​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നു വി​ട്ടുനി​ൽ​ക്കാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.