ബൻസാലിയുടെയും ദീപികയുടെയും തലവെട്ടാൻ അഞ്ചു കോടി പ്രഖ്യാപിച്ച് ക്ഷത്രിയ സമാജം
ബൻസാലിയുടെയും ദീപികയുടെയും തലവെട്ടാൻ അഞ്ചു കോടി പ്രഖ്യാപിച്ച്  ക്ഷത്രിയ സമാജം
Friday, November 17, 2017 2:37 PM IST
ന്യൂ​ഡ​ൽ​ഹി: പ​ദ്മാ​വ​തി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ​യും ചി​ത്ര​ത്തി​ലെ നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​യും ത​ല വെ​ട്ടു​ന്ന​വ​ർ​ക്ക് അ​ഞ്ചു​കോ​ടി ഇ​നാം പ്ര​ഖ്യാ​പി​ച്ചു ക്ഷ​ത്രി​യ മ​ഹാ​സ​മാ​ജം.

മീ​റ​റ്റി​ലെ ക്ഷ​ത്രി​യ സ​മു​ദാ​യാം​ഗ​മാ​യ താ​ക്കൂ​ർ അ​ഭി​ഷേ​ക് സോ​മാ​ണ് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ദ്മാ​വ​തി റാ​ണി​ക്ക് അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന രീ​തി​യി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ഭി​ഷേ​കി​ന്‍റെ ആ​ക്ഷേ​പം. സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ അ​നു​ഭാ​വി​യാ​യ താ​ൻ ക്ഷ​ത്രി​യ സ​മാ​ജ​ത്തി​നു വേ​ണ്ടി​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു.

ദീ​പി​ക പ​ദു​ക്കോ​ണ്‍ രാ​ജ്യം വി​ട്ടു​പോ​കു​ന്ന​താ​ണ് ന​ല്ല​ത്. ഇ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ ത​ല വെ​ട്ടി​യെ​ടു​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വി​ചാ​രി​ച്ചാ​ൽ പോ​ലും ദീ​പി​ക​യേ​യും ബ​ൻ​സാ​ലി​യേ​യും ര​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും അ​ഭി​ഷേ​ക് പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​ത്മാ​വ​തി​ക്കെ​തി​രെ ഉ​യ​രു​ന്ന എ​തി​ർ​പ്പു​ക​ളോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍ രം​ഗ​ത്തെ​ത്തി. ഇ​ത് ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യാ​ണെ​ന്നും രാ​ജ്യം പി​ന്നോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്നും ദീ​പി​ക പ​റ​ഞ്ഞു. സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സെ​ൻ​സ​ർ ബോ​ർ​ഡി​നോ​ട് മാ​ത്ര​മേ കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കേ​ണ്ട​തു​ള്ളൂ.


ഇ​തൊ​രു സി​നി​മ​യ്ക്കു​വേ​ണ്ടി​ മാ​ത്ര​മു​ള്ള പോ​രാ​ട്ട​മ​ല്ല എ​ന്നാ​ണ് സി​നി​മാ ലോ​കം ന​ൽ​കു​ന്ന പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.