ഡൽഹി മെട്രോ സ്റ്റേഷനിൽ മാധ്യമപ്രവർത്തകയ്ക്കു നേരെ പീഡനശ്രമം
ഡൽഹി മെട്രോ സ്റ്റേഷനിൽ മാധ്യമപ്രവർത്തകയ്ക്കു നേരെ പീഡനശ്രമം
Friday, November 17, 2017 2:37 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ മെ​ട്രോ സ്റ്റേ​ഷ​നി​ൽ 25 വ​യ​സു​കാ​രി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രേ പീ​ഡ​ന​ശ്ര​മം. ഡ​ൽ​ഹി​യി​ലെ ഐ​ടി​ഒ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സ്റ്റേ​ഷ​നി​ലെ പ​ടി​ക​ൾ ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ യു​വാ​വ് പെ​ണ്‍കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​ഞ്ഞ പെ​ണ്‍കു​ട്ടി​യെ ഇ​യാ​ൾ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു.

ആ​ദ്യം ഇ​യാ​ൾ ദേ​ഹ​ത്ത് ത​ട്ടി​യ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ഓ​ർ​ത്ത​തെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് ഇ​യാ​ൾ പി​ന്തു​ട​ർ​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു. സ​മീ​പ​ത്ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ത​നി​ക്ക് ഇ​യാ​ളെ പി​ന്തു​ട​ർ​ന്നു പി​ടി​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു.സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഇ​തെ​ല്ലാം വ്യ​ക്ത​മാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.