രജപുത്ര വിഭാഗക്കാർ കുന്പൾഗാർകോട്ട ഉപരോധിച്ചു
രജപുത്ര വിഭാഗക്കാർ കുന്പൾഗാർകോട്ട  ഉപരോധിച്ചു
Saturday, November 18, 2017 2:57 PM IST
ജ​​​യ്പു​​​ർ: ബോ​​​ളി​​​വു​​​ഡ് ചി​​​ത്രം പ​​​ദ്മാ​​​വ​​​തി നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വീ​​​ണ്ടും പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം. ച​​​രി​​​ത്ര​​​പു​​​രു​​​ഷ​​​ൻ മ​​​ഹാ​​​റാ​​​ണ പ്ര​​​താ​​​പി​​​ന്‍റെ ജ​​​ന്മ​​​സ്ഥ​​​ല​​​മാ​​​യ രാ​​​ജ​​​സ്ഥാ​​​നി​​​ലെ രാ​​​ജ്സ​​​മ​​​ന്ദ് ജി​​​ല്ല​​​യി​​​ലു​​​ള​​​ള കു​​​ന്പ​​​ൾ​​​ഗാ​​​ർ കോ​​​ട്ട രജപുത്രസ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ ഇ​​​ന്ന​​​ലെ ഉ​​​പ​​​രോ​​​ധി​​​ച്ചു.

രാ​​​വി​​​ലെ മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​ ​വ​​​രെ​​​യാ​​​യി​​​രു​​​ന്നു ഉ​​​പ​​​രോ​​​ധം. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സ് ഒ​​​രു റൗ​​​ണ്ട് അ​​​കാ​​​ശ​​​ത്തേ​​​ക്കു വെ​​​ടി​​​വ​​​ച്ചു. എ​​​ന്നാ​​​ൽ, സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​തു​​​വ​​രെ ആ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചി​​​റ്റോ​​​ർ​​​ഗാ​​​യി​​​ലും ചി​​​ത്ര​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധപ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​രു​​​ന്നു.


പ​​​ദ്മാ​​​വ​​​തി​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ സ​​​ഞ്ച​​​യ് ലീ​​​ലാ ബ​​​ൻ​​​സാ​​​ലി​​​യു​​​ടെ​​​യും നാ​​​യി​​​ക ദീ​​​പി​​​ക പ​​​ദു​​​ക്കോ​​​ണി​​​ന്‍റെ​​​യും ത​​​ല​​​വെ​​​ട്ടു​​​ന്ന​​​വ​​​ർ​​​ക്കു ക്ഷ​​​ത്രി​​​യ​​സ​​​മാ​​​ജം അ​​​ഞ്ചു കോ​​​ടി രൂ​​​പ ഇ​​​നാം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തും വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.