പക്ഷിയിടിച്ചു; ഡൽഹിയിൽ വിമാനം തിരിച്ചിറക്കി
പക്ഷിയിടിച്ചു; ഡൽഹിയിൽ വിമാനം തിരിച്ചിറക്കി
Saturday, November 18, 2017 3:48 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ​റ​ന്നു​യ​ർ​ന്ന വി​മാ​നം പ​ക്ഷി ഇ​ടി​ച്ച​തു​മൂ​ലം തി​രി​ച്ചി​റ​ക്കി​യെ​ങ്കി​ലും 174 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​ർ.

ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പാ​റ്റ്ന​യി​ലേ​ക്ക് പോ​കാ​നാ​യി പ​റ​ന്നു​യ​ർ​ന്ന ഗോ ​എ​യ​ർ വി​മാ​ന​മാ​ണ് വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. റ​ണ്‍വേ​യി​ൽ നി​ന്ന് ഉ​യ​ര​ത്തി​ലേ​ക്ക് പ​റ​ക്കു​ന്ന​തി​നി​ടെ പ​ക്ഷി ഇ​ടി​ച്ച പു​തി​യ എ​യ​ർ​ബ​സ് എ 320 ​വി​മാ​ന​ത്തി​ന് നേ​രി​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി. പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൈ​ല​റ്റ് വി​മാ​നം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​ണ് സം​ഭ​വം.


വി​മാ​ന​ത്തി​ൽ 174 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് കൂ​ടു​ത​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പൈ​ല​റ്റ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​തെ​ന്ന് ഗോ ​എ​യ​ർ അ​റി​യി​ച്ചു. മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും മ​റ്റൊ​രു വി​മാ​ന​ത്തി​ൽ പാ​റ്റ്ന​യി​ലേ​ക്ക് വൈ​കാ​തെ ക​യ​റ്റി​വി​ട്ട​താ​യും വി​മാ​ന​ക്ക​ന്പ​നി വ​ക്താ​വ് പ​റ​ഞ്ഞു.

പ​ക്ഷി ശ​ല്യം മു​ന്പും ഡ​ൽ​ഹി​യി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. സ​മീ​പ​ത്തു​ള്ള അ​ന​ധി​കൃ​ത മ​ൽ​സ്യ, മാം​സ ച​ന്ത​ക​ൾ ഇ​ട​ക്കാ​ല​ത്ത് പോ​ലീ​സ് ഇ​ടി​ച്ചു​നി​ര​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് കൈ​ക്കൂ​ലി ന​ൽ​കി ഇ​വ​യി​ൽ പ​ല​തും വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.