ആർകെ നഗർ ഉപതെരഞ്ഞെടുപ്പ്: വിശാലിന്‍റെയും ദീപയുടെയും നാമനിർദേശ പത്രിക തള്ളി
Wednesday, December 6, 2017 12:41 AM IST
ചെ​​​ന്നൈ: ആ​​​ർ കെ ന​​​ഗ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങി​​​യ ന​​​ട​​​ൻ വി​​​ശാ​​​ലി​​​ന്‍റെ​​​യും ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​പു​​​ത്രി ദീ​​​പ​​​യു​​​ടെ​​​യും നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി.

പ​​​ത്രി​​​ക​​​യി​​​ൽ ചി​​​ല പി​​​ഴ​​​വു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നായി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ വ​​​ക്താ​​​വി​​​ന്‍റെ വിശദീകരണം. എ​ന്നാ​ൽ, ത​ന്‍റെ പ​ത്രി​ക പി​ന്നീ​ടു സ്വീ​ക​രി​ച്ചെ​ന്നു വി​ശാ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. പ​ക്ഷേ, പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പ​റ​ഞ്ഞ​ത്.
ത​മി​ഴ് ഫി​ലിം നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ത​മി​ഴ് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റും ന​ടീ​ന​ട​ന്മാ​രു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ർ സം​ഘ​ത്തി​ന്‍റെ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യു​മാ​ണു വി​ശാ​ൽ. നി​​​ര​​​വ​​​ധി വൈ​​​രു​​​ധ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ദീപികയുടെ പ​​​ത്രി​​​ക ത​​​ള്ളി​​​യ​​​ത്.


145 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ആ​​ർ​​കെ ന​​ഗ​​റി​​ൽ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​ക്ഷ്മ​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. ഏ​​​ഴാം തീ​​​യ​​​തി​​​വ​​​രെ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാം. വിശാലിന്‍റെയും ദീപയുടെ യും പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി​​​യ​​​തോ​​​ടെ അ​​ണ്ണാ​​ഡി​​​എം​​​കെ സ്ഥാ​​​നാ​​​ർ​​​ഥി ഇ.​​​മ​​​ധു​​​സൂ​​​ദ​​​ന​​​നും ഡി​​​എം​​​കെ സ്ഥാ​​​നാ​​​ർ​​​ഥി മ​​​രു​​തു ഗ​​​ണേ​​​ഷും ത​​​മ്മി​​​ലാ​​​കും പ്ര​​​ധാ​​​ന പോ​​​രാ​​​ട്ടം. അ​​​ണ്ണാ ഡി​​​എം​​​കെ വി​​മ​​ത​​നേ​​താ​​വ് ടി.​​​ടി.​​​വി.​​​ ദി​​​ന​​​ക​​​ര​​​ൻ സ്വ​​​ത​​​ന്ത്ര​​​നാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്. ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തത്തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ർ​​​കെ ​​​ന​​​ഗ​​​റി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഡി​​​സം​​​ബ​​​ർ 21 നാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 24 ന് ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും.