കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു രാഹുൽ മാത്രം
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു രാഹുൽ മാത്രം
Tuesday, December 5, 2017 2:11 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു രാ​ഹു​ൽ ഗാ​ന്ധി​ക്കു പു​റ​മേ മ​റ്റാ​രും പ​ത്രി​ക ന​ൽ​കി​യി​ട്ടി​ല്ല. നി​ല​വി​ൽ രാ​ഹു​ൽ മാ​ത്ര​മേ പ​ത്രി​ക ന​ൽ​കി​യി​ട്ടു​ള്ളൂ എ​ന്നു വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. 89 പ​ത്രി​ക​ക​ൾ ല​ഭി​ച്ച​തി​ൽ രാ​ഹു​ൽ മാ​ത്ര​മേ സ്ഥാ​നാ​ർ​ഥി​യാ​യി ഉ​ള്ളൂ എ​ന്ന് കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഷെ​ഹ്സാ​ദ് പൂ​നാ​വാ​ല​യു​ടെ ഉ​ൾ​പ്പ​ടെ ചി​ല എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു മ​റ്റാ​രും പ​ത്രി​ക ന​ൽ​കി​യി​ട്ടി​ല്ല.

ല​ഭി​ച്ച 89 പ​ത്രി​ക​ക​ളും രാ​ഹു​ൽ ഗാ​ന്ധി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു കൊ​ണ്ടു​ള്ള​താ​ണ്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച പ​ത്രി​ക​ക​ൾ ആ​ണി​ത്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച 89 പ​ത്രി​ക​ക​ളും സാ​ധു​വാ​ണെ​ന്നു തെ​ളി​ഞ്ഞു​വെ​ന്നും മു​ല്ല​പ്പ​ള​ളി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.