ജിമ്മി ഫിലിപ്പിന് ഗോയങ്ക അവാർഡ്
ജിമ്മി ഫിലിപ്പിന് ഗോയങ്ക അവാർഡ്
Wednesday, December 6, 2017 2:29 PM IST
ന്യൂ​ഡ​ൽ​ഹി: മി​ക​ച്ച പ​രി​സ്ഥി​തി റി​പ്പോ​ർ​ട്ടിം​ഗി​നു​ള്ള രാം​നാ​ഥ് ഗോ​യ​ങ്ക എ​ക്സ​ല​ൻ​സ് ഇ​ൻ ജേ​ർ​ണ​ലി​സം നാ​ഷ​ണ​ൽ അ​വാ​ർ​ഡ് ദീ​പി​ക ന്യൂ​സ് എ​ഡി​റ്റ​ർ ജി​മ്മി ഫി​ലി​പ്പി​ന്. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം. 20നു ​ന്യൂ​ഡ​ൽ​ഹി​യി​ൽ ഐ​ടി​സി മൗ​ര്യ ഹോ​ട്ട​ലി​ലെ ക​മ​ൽ മ​ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​പ​രാഷ്‌ട്രപ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പ്ര​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ രാം​​​നാ​​​ഥ് ഗോ​​​യ​​​ങ്ക​​​യു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ഥം രാം​​​നാ​​​ഥ് ഗോ​​​യ​​​ങ്ക മെ​​​മ്മോ​​​റി​​​യ​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് പുരസ്കാരം. 2016 ജ​നു​വ​രി 17 മു​ത​ൽ 25 വ​രെ "മ​ര​ണ​ഭീ​തി​യി​ൽ കു​ട്ട​നാ​ട്’ എ​ന്ന പേ​രി​ൽ കു​ട്ട​നാ​ടി​നെ​ക്കു​റി​ച്ചും 2016 ഡി​സം​ബ​ർ 22 മു​ത​ൽ 28 വ​രെ "പു​ഴ​യൊ​ഴു​കും മ​ര​ണ​വ​ഴി’ എ​ന്ന പേ​രി​ൽ മീ​ന​ച്ചി​ലാ​റി​നെ​ക്കു​റി​ച്ചും ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​പ​ര​ന്പ​ര​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ്. ഈ ​പ​ര​ന്പ​ര​ക​ൾ​ക്ക് നേ​ര​ത്തെ സ്റ്റേ​റ്റ്സ്മാ​ൻ (കു​ഷ്റോ ഇ​റാ​നി), ഫാ. കൊ​ളം​ബി​യ​ർ അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ആ​ർ​പ്പൂ​ക്ക​ര മു​ട്ട​ത്തു​പാ​ട​ത്ത് ചാ​ക്കോ ഫി​ലി​പ്പി​ന്‍റെ മ​ക​നാ​ണ്. ഭാ​ര്യ: ശു​ഭ. മ​ക്ക​ൾ: അ​ശ്വി​ൻ, അ​ഞ്ജ​ലീ​ന ( ഇ​രു​വ​രും ഏ​റ്റു​മാ​നൂ​ർ എ​സ്.​എ​ഫ്.​എ​സ്. പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.