ആർകെ നഗറിലെ റിട്ടേണിംഗ് ഓഫീസറെ മാറ്റി
Saturday, December 9, 2017 2:30 PM IST
ചെ​​​ന്നൈ: ചെ​​​ന്നൈ ആ​​​ർ​​​കെ ന​​​ഗ​​​ർ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ കെ.​ ​​വേ​​​ലു​​​സ്വാ​​​മി​​​യെ മാറ്റി. ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ പ്ര​​​വീ​​​ൺ നാ​​​യ​​​രാണു പുതിയ റിട്ടേണിംഗ് ഓഫീസർ. ന​​​ട​​​ൻ വി​​​ശാ​​​ൽ കൃ​​​ഷ്ണ, ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ മ​​​രു​​​മ​​​ക​​​ൾ ജെ.​​​ദീ​​​പ എ​​​ന്നി​​​വ​​​രു​​​ടെ പ​​​ത്രി​​​ക നി​​​ര​​​സി​​​ച്ച വേ​​​ലു​​​സ്വാ​​​മി​​​യു​​​ടെ ന​​​ട​​​പ​​​ടി വി​​​വാ​​​ദമായിരുന്നു.


ത​​​മി​​​ഴ്നാ​​​ട് ചീ​​​ഫ് ഇ​​​ല​​​ക്ട​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ രാ​​​ജേ​​​ഷ് ലാ​​​ഖോ​​​നി​​​യു​​​ടെ ശിപാർശയിൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​ഷ​​​നാ​​​ണ് ഉത്തരവിറ ക്കിയത്. ത​​​മി​​​ഴ്നാ​​​ട് വ​​​നി​​​താ വി​​​ക​​​സ​​​ന കോ​​​ർ​​പ​​റേ​​​ഷ​​​ൻ എം​​​ഡി​​​യാ​​​ണു പ്ര​​​വീ​​​ൺ നാ​​​യർ. വേ​​​ലു​​​സ്വാ​​​മി​​​യെ മാ​​​റ്റ​​​ണ​​​മെ​​​ന്ന് ഡി​​​എം​​​കെ ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.