ചീഫ് ജസ്റ്റീസിന്‍റെ വിമർശനം: രാജീവ് ധവാൻ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു
ചീഫ് ജസ്റ്റീസിന്‍റെ വിമർശനം: രാജീവ് ധവാൻ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു
Monday, December 11, 2017 2:30 PM IST
ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര രൂ​ക്ഷവി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ സു​പ്രീംകോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ രാ​ജീ​വ് ധ​വാ​ൻ അ​ഭി​ഭാ​ഷ​കവൃ​ത്തി ഉ​പേ​ക്ഷി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കോ​ട​തിമു​റി​യി​ൽ ത​നി​ക്കു​ണ്ടാ​യ അ​പ​മാ​നം മൂ​ല​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും ഇ​നി​യും ഒ​രു കേ​സി​ലും അ​ഭി​ഭാ​ഷ​ക​നാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്ക​യ​ച്ച ക​ത്തി​ൽ രാ​ജീ​വ് ധ​വാ​ൻ പ​റ​ഞ്ഞു.


ഡ​ൽ​ഹി ഭ​ര​ണം സം​ബ​ന്ധി​ച്ച കേ​സി​ലും അ​യോ​ധ്യ ത​ർ​ക്കഭൂ​മി കേ​സി​ലും കോ​ട​തിമു​റി​ക്കു​ള്ളി​ലു​ണ്ടാ​യ അ​ഭി​പ്രാ​യഭി​ന്ന​ത​ക​ൾ വി​വാ​ദ​മാ​യി​രി​ക്കേ​യാ​ണ് പു​തി​യ സം​ഭ​വം. ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​രി​ൽ ഒ​രാ​ൾ രാ​ജീ​വ് ധ​വാ​നാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.