നി​ലവിലുള്ളതു ഭീ​തി​യു​ടെ രാ​ഷ്‌​ട്രീ​യ​ം: ഡോ. മ​ൻ​മോ​ഹ​ൻ സിംഗ്
നി​ലവിലുള്ളതു ഭീ​തി​യു​ടെ രാ​ഷ്‌​ട്രീ​യ​ം:  ഡോ. മ​ൻ​മോ​ഹ​ൻ സിംഗ്
Saturday, December 16, 2017 2:43 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തീ​ക്ഷ​യു​ടെ രാ ഷ്‌ട്രീയ​ത്തി​ന്‍റെ സ്ഥാ​ന​ത്ത് ഭീ​തി​യു​ടെ രാഷ്‌ട്രീയമാണു നി​നി​ൽ​ക്കു​ന്ന​തെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ ഇ​ന്ത്യ​ക്ക് പ്ര​ത്യാ​ശ​യു​ടെ രാഷ്‌ട്രീയം തി​രി​കെ​കൊ​ണ്ട ുവ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ ​രാഷ്‌ട്രീയമാണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​തും. രാ​ഹു​ൽ ഇ​ന്ത്യ മൊ​ത്തം ചു​റ്റി​സ​ഞ്ച​രി​ച്ച വ്യ​ക്തി​യാ​യ​തി​നാ​ൽ പാ​വ​പ്പെ​ട്ട​വ​രു​ടെ​യും അ​ടി​ത്ത​ട്ടി​ലു​ള്ള​വ​രു​ടെ​യും ഗ്ര​മീ​ണ​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ അ​റി​യാം.

പ​ത്തു വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്തെ റി​ക്കാ​ർ​ഡ് വ​ള​ർ​ച്ച​യി​ലെ​ത്തി​ക്കാ​ൻ യുപിഎ സ​ർ​ക്കാ​രി​നാ​യി. പാ​ർ​ട്ടി​യു​ടെ ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദി​ന​മാ​ണി​ന്ന്. സോ​ണി​യാ ഗാ​ന്ധി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തെ ഞ​ങ്ങ​ൾ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു. അ​വ​ർ പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​യാ​യ കാ​ല​ത്ത് യു​പി​എ സ​ർ​ക്കാ​ർ ച​രി​ത്ര​പ​ര​മാ​യ ചി​ല തീ​രു​മാ​ന​ങ്ങ​ളും എ​ടു​ത്തു.


പു​തി​യ​ മാ​റ്റ​ങ്ങ​ൾ കൊ​ണ്ട ുവ​രാ​ൻ രാ​ഹു​ലി​നു ക​ഴി​യ​ട്ടെ. എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളും ഉ​ണ്ട ായി​രി​ക്ക​ട്ടെ​യെ​ന്നും മ​ൻ​മോ​ഹ​ൻ സിം​ഗ് ആ​ശം​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.