അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഡൽഹി ഹൈക്കോടതിയിൽ
അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഡൽഹി ഹൈക്കോടതിയിൽ
Tuesday, January 23, 2018 11:02 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ര​ട്ട​പ്പ​ദ​വി​യു​ടെ പേ​രി​ൽ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട ന​ട​പ​ടി​ക്കെ​തി​രേ 20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​യെ ചോ​ദ്യംചെ​യ്താ​ണു ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ജ​ഡ്ജി​മാ​രാ​യ എ​സ്. ര​വി​ന്ദ്ര ഭ​ട്ട്, എ.​കെ. ചാ​വ്‌​ല എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഹൈ​ക്കോ​ട​തി ബെ​ഞ്ച് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ഇ​ന്ന​ത്തേ​ക്കു മാ​റ്റി.


തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ന​ട​പ​ടി​യി​ൽ ഇ​ട​ക്കാ​ല ആ​ശ്വാ​സം തേ​ടി ആ​റ് ആം ​ആ​ദ്മി എം​എ​ൽ​എ​മാ​ർ ന​ൽ​കി​യ ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച പി​ൻ​വ​ലി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​യ്ക്കു രാ​ഷ്‌​ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​യി​രു​ന്നു ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.