മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്കു വീരമൃത്യു
മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്കു വീരമൃത്യു
Monday, February 19, 2018 12:54 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​മാ​​​യു​​​ണ്ടാ​​​യ ഏറ്റുമുട്ടലിൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർക്കു വീരമൃത്യു. അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ​​​മാ​​​രാ​​​യ മ​​​ദ്കാം ഹാ​​​ൻ​​​ഡ, മു​​​കേ​​​ഷ് കാ​​​ഡ്‌​​​തി എ​​​ന്നി​​​വ​​​രാ​​​ണു മരിച്ച​​​ത്. ആ​​​റു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ റാ​​​യ്പു​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു.

സു​​​ക്മ ജി​​​ല്ല​​​യി​​​ലെ വ​​​ന​​​ത്തി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത്. സ്പെ​​​ഷ​​​ൽ ടാ​​​സ്ക് ഫോ​​​ഴ്സ് (​​​ഡി​​​ആ​​​ർ​​​ജി), ഡി​​​സ്ട്രി​​​ക്ട് റി​​​സ​​​ർ​​​വ് ഗാ​​​ർ​​​ഡ്(​​​ഡി​​​ആ​​​ർ​​​ജി), ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണു മാ​​​വോ​​​യി​​​സ്റ്റ് വേ​​​ട്ട​​​യ്ക്കെ​​​ത്തി​​​യ​​​ത്. ഭേ​​​ജി​​​ക്കു ഇ​​​ളാ​​​ർ​​​മ​​​ഡ്ഗു​​​വി​​​നും ഇ​​​ട​​​യി​​​ൽ പോ​​​ലീ​​​സ് സം​​​ഘ​​​മെ​​​ത്തി​​​യ​​​പ്പോ​​​ൾ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലാ​​​ണു ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഏ​​​റ്റു​​​മു​​​ട്ട​​​ൽ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു.ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് സു​​ക്മ ജി​​ല്ല​​യി​​ലെ എ​​റാ​​ബോ​​റി​​ൽ സു​​ര​​ക്ഷാ​​സേ​​ന​​യു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ഒ​​രു മാ​​വോ​​യി​​സ്റ്റ് കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.