ആധാർ ബന്ധിപ്പിക്കൽ: വാദം കേൾക്കാമെന്നു സുപ്രീംകോടതി
ആധാർ ബന്ധിപ്പിക്കൽ: വാദം കേൾക്കാമെന്നു സുപ്രീംകോടതി
Tuesday, February 20, 2018 1:01 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കാ​മെ​ന്നു സു​പ്രീം കോ​ട​തി.

തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​സ്തു ഇ​ട​പാ​ടു​ക​ളി​ലും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് അ​ശ്വി​നി ഉ​പാ​ധ്യാ​യ ആ​ണ് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്. നാ​ലാ​ഴ്ച​യ്ക്ക​കം ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​റി​യി​ച്ചു. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​നു നോ​ട്ടീ​സ​് അയ​യ്ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​ത് ത​ട്ടി​പ്പു​ക​ളും ബേനാ​മി ഇ​ട​പാ​ടു​ക​ളും ത​ട​യാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. വോ​ട്ട​ർ പട്ടികയിൽ ഒ​രാ​ളു​ടെ പേ​ര് ഒ​ന്നി​ല​ധി​കം ത​വ​ണ ചേ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.