മുസ്‌ലിമായി ജീവിക്കാനുള്ള അവകാശം പുനഃസ്ഥാപിച്ചു നൽകണമെന്നു ഹാദിയ
മുസ്‌ലിമായി ജീവിക്കാനുള്ള അവകാശം പുനഃസ്ഥാപിച്ചു നൽകണമെന്നു ഹാദിയ
Wednesday, February 21, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം മ​ത​വി​ശ്വാ​സി​യാ​യി സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​ക​ണ​മെ​ന്നു വൈ​ക്കം സ്വ​ദേ​ശി ഹാ​ദി​യ. ഭ​ർ​ത്താ​വ് ഷെ​ഫീ​ൻ ജ​ഹാ​നെ ര​ക്ഷ​ക​ർ​ത്താ​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​വു​മൊ​ത്ത് ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഹാ​ദി​യ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട്ടു ത​ട​ങ്ക​ലി​ലാ​യി​രു​ന്ന​പ്പോ​ൾ മ​തം​മാ​റ്റാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നെ​ന്നും പു​തി​യ വി​വാ​ഹം ക​ഴി​ക്കാ​ൻ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്നും​ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

നി​ർ​ബ​ന്ധി​ത മ​തം​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ ഹൈ​ക്കോ​ട​തി വി​വാ​ഹം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ ഷെ​ഫീ​ൻ ജ​ഹാ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സ​ത്യ​വാ​ങ്മൂ​ലം. ഹാ​ദി​യ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ നേ​രി​ട്ടു ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി, സേ​ല​ത്ത് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​യ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ട്ടു​ത​ട​ങ്ക​ലി​ലെ കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ദി​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്.

കേ​സ് സു​പ്രീം കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.