പിഎൻബി തട്ടിപ്പ്: പ്രത്യേക അന്വേഷണത്തെ എതിർത്ത് കേന്ദ്രം
പിഎൻബി തട്ടിപ്പ്: പ്രത്യേക അന്വേഷണത്തെ എതിർത്ത് കേന്ദ്രം
Thursday, February 22, 2018 1:24 AM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലെ വാ​യ്പാ ത​ട്ടി​പ്പുസം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യെ എ​തി​ർ​ത്ത് കേ​ന്ദ്രസ​ർ​ക്കാ​ർ. കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു.

ഹ​ർ​ജി ന​ൽ​കി​യ​വ​രു​ടെ ല ക്ഷ്യം പ​ബ്ലി​സി​റ്റി മാ​ത്ര​മാ​ണെ​ന്നു വി​മ​ർ​ശി​ച്ച കോ​ട​തി, കേ​സി​ൽ കേ​ന്ദ്ര​ത്തി​നു നോ​ട്ടീ​സ് അ​യ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. കേസ് ഇനി മാർച്ച് 16 നു പരിഗണിക്കും.


പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽനി​ന്നു നീ​ര​വ് മോ​ദി 11,000 കോ​ടി രൂ​പ തട്ടിച്ചു രാ​ജ്യം വി​ട്ട സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​രാ​യ എം.​എ​ൽ. ശ​ർ​മ, വി​നീ​ത് ധ​ൻ​ദ എ​ന്നി​വ​രാ​ണു പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

ക​ട​ക്കെ​ണി മൂ​ലം ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ ന​ട​ക്കു​ന്ന സ​മ​യ​ത്ത് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ തട്ടി വ​ൻ​കി​ട​ക്കാ​ർ രാ​ജ്യം വി​ടു​ന്ന​ത് അ​ന്പ​ര​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ക​ണ്ണും​പൂ​ട്ടി​യി​രി​ക്കു​ന്ന​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​ർ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.