കെവിഎം ആശുപത്രിക്കു മുന്നിലെ സമരപ്പന്തൽ പൊളിക്കണ്ട
കെവിഎം ആശുപത്രിക്കു മുന്നിലെ സമരപ്പന്തൽ പൊളിക്കണ്ട
Saturday, February 24, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​ക്കു മു​ന്നി​ലു​ള്ള ന​ഴ്സു​മാ​രു​ടെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി.

സ​മ​രം ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളെ​യും രോ​ഗി​ക​ളെ​യും ത​ട​യ​രു​തെ​ന്ന മു​ൻ​സി​ഫ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.