ചീഫ് സെക്രട്ടറിക്കു മർദനം: ആപ് എംഎൽഎമാർക്കു ജാമ്യമില്ല
ചീഫ് സെക്രട്ടറിക്കു മർദനം: ആപ് എംഎൽഎമാർക്കു ജാമ്യമില്ല
Saturday, February 24, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രാ​യ അ​മാ​നുള്ള ഖാ​നും പ്ര​കാ​ശ് ജ​ർ​വാ​ളി​നും ജാ​മ്യം ല​ഭി​ച്ചി​ല്ല. ഇ​രു​വ​രും ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി തീ​സ്ഹ​സാ​രി കോ​ട​തി ത​ള്ളി. നി​ല​വി​ൽ ര​ണ്ടു​പേ​രും 14 ദി​വ​സ​ത്തേ​ക്കു ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

സം​ഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി പോ​ലീ​സ് ഇ​ന്ന​ലെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 21 സി​സി ടി​വി കാ​മ​റക​ളു​ടെ ഹാ​ർ​ഡ് ഡി​സ്കു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ൽ ഏ​ഴെ​ണ്ണം പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​ണ്. എ​ന്നാ​ൽ, ഡ​ൽ​ഹി പോ​ലീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി രം​ഗ​ത്തെ​ത്തി.


ഡ​ൽ​ഹി പോ​ലീ​സ് കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ളി​പ്പാ​വ​ക​ളെ​പ്പോ​ലെ പ്ര​തി​ക​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ഇ​ടി​ച്ചുക​യ​റി​യ​ത് അ​പ​മാ​നി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഒ​രു വാ​ക്കു പോ​ലും ചോ​ദി​ക്കാ​തി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടി​ന്‍റെ പെ​യി​ന്‍റിം​ഗി​നെ​ക്കു​റി​ച്ചാ​ണു ചോ​ദി​ച്ച​തെ​ന്നും പാ​ർ​ട്ടി നേ​താ​വ് അ​ശു​തോ​ഷ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.