മോദിയുടെ അച്ഛേ ദിൻ പ്രചാരണം കനത്ത പ്രഹരമാകും: രാഹുൽ
മോദിയുടെ അച്ഛേ ദിൻ പ്രചാരണം കനത്ത പ്രഹരമാകും: രാഹുൽ
Tuesday, March 20, 2018 12:19 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​തി​​​​വ​​​​ർ​​​​ഷം ര​​​​ണ്ടു​​​​കോ​​​​ടി തൊ​​​​ഴി​​​​ൽ എ​​​​ന്ന ന​​​​രേ​​​​ന്ദ്ര ​​മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വാ​​​​ഗ്ദാ​​​​ന​​​​ത്തി​​​​നു​​​​ പ​​​​ക​​​​ര​​​​മാ​​​​യി നോ​​​​ട്ടുറ​​​​ദ്ദാ​​​​ക്ക​​​​ലി​​​​ലൂ​​​​ടെ​​​​യും ജി​​​​എ​​​​സ്ടി​​​​യി​​​​ലൂ​​​​ടെ​​​​യും നി​​​​ര​​​​വ​​​​ധി​​​പ്പേ​​​​രു​​​​ടെ തൊ​​​​ഴി​​​​ലു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ക​​​​യാ​​​​ണു ബി​​​ജെ​​​പി സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​യ്ത​​​​തെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ ഗാ​​​​ന്ധി.

ന​​​​ല്ല ദി​​​​നം വ​​​​രു​​​​മെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം ഇ​​​​ന്ത്യ​​​​യെ വ​​​​ലി​​​​യൊ​​​​രു തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടു​​​​മെ​​​​ന്ന നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​വും സാ​​​​ന്പ​​​​ത്തി​​​​ക​​​​വി​​​​ദ​​​​ഗ്ധ​​​​നു​​​​മാ​​​​യ പോ​​​​ൾ ക്രു​​​​ഗ്‌​​​​മാ​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ ട്വീ​​​​റ്റ്. തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യാ​​​​ണു രാ​​​​ജ്യം നേ​​​​രി​​​​ടു​​​​ന്ന വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യെ​​​​ന്നു ര​​​​ണ്ടു​​​​ വ​​​​ർ​​​​ഷം മു​​​​ന്പ് താ​​​​ൻ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ക്രു​​​​ഗ്‌‌​​​​മാ​​​​ൻ പ​​​​റ​​​​ഞ്ഞു. നി​​​​ർ​​​​ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ൽ ന​​​​മ്മു​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​വ​​​​യൊ​​​​ക്കെ ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ക​​​​യാ​​​​ണ്. അ​​​​ച്ഛേ ദി​​​​ൻ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മെ​​​​ന്ന ഭീ​​​​തി​​​​യാ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നും രാ​​​​ഹു​​​​ൽ ട്വീ​​​​റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.