കാശില്ല പ്രതിഷേധം ഇരന്പുന്നു
കാശില്ല  പ്രതിഷേധം ഇരന്പുന്നു
Thursday, April 19, 2018 1:37 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ളി​​​​ലെ കറൻസിക്ഷാമം തു​​​​ട​​​​രു​​​​ന്പോ​​​​ൾ രാ​​​​ജ്യ​​​​ത്താ​​​​കെ പ്ര​​​​തി​​​​ഷേ​​​​ധം ഇ​​​​ര​​​​ന്പു​​​​ന്നു. ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​രി​​​​യി​​​​ല​​​​ട​​​​ക്കം കൂ​​​​ടു​​​​ത​​​​ൽ എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ കാ​​​​ലി​​​​യാ​​​​യി. നോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​യി എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ളും ബാ​​​​ങ്കു​​​​ക​​​​ളും മാ​​​​റി മാ​​​​റി ക​​​​യ​​​​റി​​​​യ ജ​​​​ന​​​​ങ്ങ​​​​ൾ പ​​​​ല​​​​യി​​​​ട​​​​ത്തും രോ​​​​ഷാ​​​​കു​​​​ല​​​​രാ​​​യി.

ക​​​​റ​​​​ൻ​​​​സി ക്ഷാ​​​​മം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ത്തു വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം ആവർത്തിച്ചു പറഞ്ഞു. കാ​​​​ലി​​​​യാ​​​​യ എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ളി​​​​ൽ പ​​​​ണം നി​​​​റ​​​​യ്ക്കു​​​​ക​​​​യാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് സ​​​​ഞ്ജീ​​​​വ് സ​​​​ന്യാ​​​​ൽ പ​​​​റ​​​​ഞ്ഞു. ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ നോ​​​​ട്ടു​​​​ക​​​​ളെ​​​​ത്തി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഏതാ​​​​യാ​​​​ലും പ്ര​​​​തി​​​​സ​​​​ന്ധി ഉ​​​​ട​​​​ൻ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.


നോ​ട്ട്ക്ഷാ​മം തീ​രാ​ൻ ആ​റേ​ഴു​ദി​വ​സം എ​ടു​ക്കു​മെ​ന്നാ​ണു ധ​ന​കാ​ര്യ സ​ർ​വീ​സ​സ് സെ​ക്ര​ട്ട​റി രാ​ജീ​വ്കു​മാ​ർ പ​റ​ഞ്ഞത്. റി​സ​ർ​വ് ബാ​ങ്കി​ലും ക​റ​ൻ​സി ചെ​സ്റ്റു​ക​ളി​ലു​മാ​യു​ള്ള 1.75 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി എ​ടി​എ​മ്മു​ക​ളി​ലേ​ക്കു ന​ല്കും.

പി​ൻ​വ​ലി​ക്ക​ൽ അ​ന്വേ​ഷി​ക്കും

അ​തേ​സ​മ​യം ക​റ​ൻ​സി പൂ​ഴ്ത്തി​വ​യ്ക്ക​ൽ സം​ഘ​ടി​ത​മാ​യി ന​ട​ക്കു​ന്നു എ​ന്ന സം​ശ​യ​ത്തി​ൽ വ​ലി​യ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ച്ച​വ​രെ നി​രീ​ക്ഷി​ക്കാ​ൻ ആ​ദാ​യ​നി​കു​തി വ​കു​പ്പി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ല്കി. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സം വ​ലി​യ തു​ക പി​ൻ​വ​ലി​ച്ച​താ​ണ് അ​ന്വേ​ഷി​ക്കു​ക.
ഇ​ന്ന​ലെ കേ​ന്ദ്രം പൊ​തു-​സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കു​ക​ളു​മാ​യി ക​റ​ൻ​സി​ക്ഷാ​മം ച​ർ​ച്ച​ചെ​യ്തു. എ​ടി​എ​മ്മു​ക​ളി​ൽ പ​ണം ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ത്വ​രി​ത ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.