അതിർത്തിയിലെ കർഷകർക്കു സുരക്ഷയൊരുക്കി ബിഎസ്എഫ്
അതിർത്തിയിലെ കർഷകർക്കു സുരക്ഷയൊരുക്കി ബിഎസ്എഫ്
Friday, April 27, 2018 12:56 AM IST
ജ​​​മ്മു: അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഭ​​​യ​​​ര​​​ഹി​​​ത​​​മാ​​​യി വി​​​ള​​​വെ​​​ടു​​​ക്കാ​​​ൻ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു ന​​​ല്കി ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ജ​​​മ്മു, സാം​​​ബ, ക​​​ഠു​​​വ ജി​​​ല്ല​​​ക​​​ളി​​​ലെ പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ലാ​​ണു ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ സു​​​ര​​​ക്ഷ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ള​​​വെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് പാ​​​ക് സൈ​​​ന്യം ഒ​​​രു കാ​​​ര​​​ണ​​​വു​​​മി​​​ല്ലാ​​​തെ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ണ്ട്. അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചാ​​​ൽ വി​​​ള​​​വെ​​​ടു​​​പ്പു മു​​​ട​​​ങ്ങി ക​​​ർ​​​ഷ​​​ക​​​ർ ദു​​​രി​​​ത​​​ത്തി​​​ലാ​​​കും. ഇ​​​തൊ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ബി​​​എ​​​സ്എ​​​ഫ് സു​​​ര​​​ക്ഷ.

മൂ​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ലെ 70,000 ഹെ​​​ക്ട​​​ർ കൃ​​​ഷി​​​ഭൂ​​​മി​​​യി​​​ൽ ഗോ​​​ത​​​ന്പു വി​​​ള​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​ൽ 20,000 ഹെ​​​ക്ട​​​ർ ഭൂ​​​മി അ​​​തി​​​ർ​​​ത്തി​​​യോ​​​ട് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ചേ​​​ർ​​​ന്നാ​​​ണ്. ഏ​​​തു സ​​​മ​​​യ​​​ത്തും പാ​​​ക് സൈ​​​ന്യം വെ​​​ടി​​​യു​​​തി​​​ർ​​​ക്കാ​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണു ക​​​ർ​​​ഷ​​​ക​​​ർ. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ധൈ​​​ര്യം പ​​​ക​​​രാ​​​നാ​​​യി അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ജ​​​വാ​​​ന്മാ​​​ർ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.


വി​​​ള​​​വെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ബി​​​എ​​​സ്എ​​​ഫ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ കെ.​​​കെ. ശ​​​ർ​​​മ മാ​​​ർ​​​ച്ചി​​​ൽ അ​​​തി​​​ർ​​​ത്തി ഗ്രാ​​​മ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് സ്ഥി​​​തി​​​ഗ​​​തി​​​ക​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.