പോലീസിലെ രാഷ‌്ട്രീയവത്കരണത്തെ പിണറായി ന്യായീകരിക്കുന്നു: ചെന്നിത്തല
പോലീസിലെ രാഷ‌്ട്രീയവത്കരണത്തെ  പിണറായി ന്യായീകരിക്കുന്നു: ചെന്നിത്തല
Tuesday, May 15, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ രാ​ഷ്‌ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​തി​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന്യാ​യീ​ക​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ്ര​സം​ഗം ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. ഇ​ത് ഒ​രി​ക്ക​ലും ഒ​രു മു​ഖ്യ​മ​ന്ത്രി​ക്ക് ചേ​ർ​ന്ന കാ​ര്യ​മ​ല്ല. പോ​ലീ​സ് എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. അ​വ​രെ രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ച്ചു കൊ​ണ്ട് ഭ​ര​ണ​ത്തി​ൽ നി​ൽ​ക്കു​ന്ന ഒ​രു പാ​ർ​ട്ടി അ​ത്ത​രം ന​ട​പ​ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. ത​ന്നെ​യു​മ​ല്ല അ​വി​ടെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം ഉ​ണ്ടാ​ക്കി പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക് വേ​ണ്ടി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​ത് ശ​രി​യാ​ണ് എ​ന്നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി​ഭാ​ഗീ​യ​മാ​യി പോ​ലീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ പി​ന്തു​ണ​ച്ച​തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി ഒ​രു തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ചെ​യ്യാ​ത്ത കാ​ര്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.


ഓ​രോ സ്റ്റേ​ഷ​നു​ക​ളി​ലും ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ, അ​ഴി​മ​തി അ​തോ​ടൊ​പ്പം ത​ന്നെ മൂ​ന്നാം മു​റ, ലോ​ക്ക​പ്പ് മ​ര​ണ​ങ്ങ​ൾ ഇ​തെ​ല്ലാം വ്യാ​പ​ക​മാ​കു​ന്നെന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.