കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
Tuesday, May 15, 2018 1:32 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം ഇ​​ന്നു പ്ര​​ഖ്യാ​​പി​​ക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. 224 അം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ലെ 222 സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പുന​​ട​​ന്ന​​ത്. ര​​ണ്ടു സീ​​റ്റു​​ക​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. കോ​​ൺ​​ഗ്ര​​സും ബി​​ജെ​​പി​​യും ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ടം കാ​​ഴ്ച​​വ​​ച്ച ക​​ർ​​ണാ​​ട​​ക​​യി​​ൽ തൂ​​ക്കു​​സ​​ഭ​​യാ​​കു​​മെ​​ന്നാ​​ണു മി​​ക്ക എ​​ക്സി​​റ്റ് പോ​​ളു​​ക​​ളും പ്ര​​വ​​ചി​​ക്കു​​ന്ന​​ത്.


അ​​തേ​​സ​​മ​​യം, സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കു​​മെ​​ന്ന ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണു ബി​​ജെ​​പി​​യും കോ​​ൺ​​ഗ്ര​​സും. ബി​​ജെ​​പി പു​​തി​​യ സ​​ർ​​ക്കാ​​രി​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞാ തീ​​യ​​തി​​വ​​രെ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ജെ​​ഡി-​​എ​​സി​​ന്‍റെ തീ​​രു​​മാ​​നം നി​​ർ​​ണാ​​യ​​ക​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.