ബിജെപിക്കു ജനാധിപത്യത്തോടു ബഹുമാനമില്ല: ഗോവ കോൺഗ്രസ്
Sunday, May 20, 2018 2:15 AM IST
പ​​​​നാ​​​​ജി: ഗോ​​​​വ​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​റ​​​​പ്പി​​​​ച്ചു കോ​​​​ൺ​​​​ഗ്ര​​​​സ്. ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ബി​​​​ജെ​​​​പി​​​​ക്കു ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ൽ വി​​​​ശ്വാ​​​​സ​​​​മി​​​​ല്ലെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് യെ​​​തീ​​​​ഷ് നാ​​​​യി​​​​ക് പ​​​​റ​​​​ഞ്ഞു.

ഗ​​​​വ​​​​ർ​​​​ണ​​​​റെ ക​​​​ണ്ട് നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി​​​​യ കോ​​​​ൺ​​​​ഗ്ര​​​​സ് ന​​​​ട​​​​പ​​​​ടി​​​​യെ അ​​​​പ​​​​ല​​​​പി​​​​ച്ച ബി​​​​ജെ​​​​പി എം​​​​പി​​​​മാ​​​​രാ​​​​യ ശ്രീ​​​​പ​​​​ദ് നാ​​​​യി​​​​കി​​​​ന്‍റെ​​​​യും ന​​​​രേ​​​​ന്ദ്ര സ​​​​വാ​​​​യി​​​​ക​​​​റി​​​​ന്‍റെ​​​​യും ന​​​​ട​​​​പ​​​​ടി ഇ​​​​ക്കാ​​​​ര്യം ഉ​​​​റ​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​ർ​​​​ണാ​​​​ട​​​​ക ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ രീ​​​​തി പി​​​​ന്തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണ് ഗ​​​​വ​​​​ർ​​​​ണ​​​​റോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. വ​​​​ലി​​​​യ ഒ​​​​റ്റ​​​​ക്ക​​​​ക്ഷി​​​​യെ സ​​​​ർ​​​​ക്കാ​​​​രു​​​​ണ്ടാ​​​​ക്കാ​​​​ൻ ക്ഷ​​​​ണി​​​​ച്ചി​​​​ല്ല എ​​​​ന്ന പി​​​​ഴ​​​​വ് തി​​​​രു​​​​ത്താ​​​​ൻ മാ​​​ത്ര​​​മാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു.


കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​റെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​തി​​​​നെ രൂ​​​​ക്ഷ​​​​മാ​​​​യി എ​​​​തി​​​​ർ​​​​ത്ത് ര​​​​ണ്ട് എം​​​​പി​​​​മാ​​​​രും വാ​​​​ർ​​​​ത്താ​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.