തൂത്തുക്കുടി: മ​നഃ​പൂ​ർ​വം വെ​ടി​വ​ച്ചെ​ന്ന് ആരോപണം
തൂത്തുക്കുടി: മ​നഃ​പൂ​ർ​വം വെ​ടി​വ​ച്ചെ​ന്ന് ആരോപണം
Thursday, May 24, 2018 1:06 AM IST
തൂത്തുക്കുടി: പ്ര​ക്ഷോ​ഭ​ക​രു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​പ്പോ​ൾ സ്വ​യ​ര​ക്ഷ​യ്ക്കാ​ണ് പോ​ലീ​സ് വെ​ടി​വ​ച്ച​തെ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ന്യാ​യീ​ക​ര​ണം തെ​റ്റാ​ണെ​ന്നു കാ​ണി​ക്കു​ന്ന ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നു.

പു​തി​യ ത​ല​മു​റ, ന്യൂ​സ് 18 എ​ന്നീ ചാ​ന​ലു​ക​ളാ​ണ് ഇ​തു കാ​ണി​ച്ച​ത്. മ​ഞ്ഞ ടീ​ഷ​ർ​ട്ട് ധ​രി​ച്ച പോ​ലീ​സു​കാ​ര​ൻ വാ​നി​നു മു​ക​ളി​ൽ നി​ന്നു​കൊ​ണ്ട് റൈ​ഫി​ൾ ഉ​ന്നം​വ​യ്ക്കു​ന്ന ദൃ​ശ്യ​മു​ണ്ട്. പി​ന്നീ​ട് ക​റു​ത്ത ഷ​ർ​ട്ട് ധ​രി​ച്ച പോ​ലീ​സു​കാ​ര​ൻ വാ​നി​നു മു​ക​ളി​ൽ ക​യ​റി കി​ട​ന്നു​കൊ​ണ്ട് വെ​ടി​വ​യ്ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. കൊ​ല്ലു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പോ​ലീ​സ് വെ​ടി​വ​ച്ച​തെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ത​ല​യി​ലും നെ​ഞ്ചി​ലു​മാ​ണ് മി​ക്ക​വ​ർ​ക്കും വെ​ടി​യേ​റ്റ​ത്. പോ​ലീ​സും പ്ര​ക​ട​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​ടി​യു​ണ്ട​ക​ൾ പാ​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​ഞ്ഞു. മു​ന്ന​റി​യി​പ്പു​മി​ല്ലാ​യി​രു​ന്നു. ഒ​രു​ത്ത​നെ​ങ്കി​ലും ചാ​ക​ണ​മെ​ന്നു പോ​ലീ​സു​കാ​രി​ലാ​രോ പ​റ​യു​ന്ന​തു കേ​ട്ട​താ​യി മൊ​ഴി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.