വിമർശനങ്ങൾ കൈവിട്ടു പോയെന്ന് ഉമ്മൻ ചാണ്ടി
വിമർശനങ്ങൾ കൈവിട്ടു പോയെന്ന് ഉമ്മൻ ചാണ്ടി
Thursday, June 7, 2018 12:51 AM IST
ന്യൂ​ഡ​ൽ​ഹി: പി.​ജെ. കു​ര്യ​നെ​തി​രാ​യി കോ​ണ്‍ഗ്ര​സി​ലെ യു​വ​നി​ര പ​ര​സ്യ​മാ​യി വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​നെ​തി​രേ ഉ​മ്മ​ൻ ചാ​ണ്ടി. പാ​ർ​ട്ടി ച​ട്ട​ക്കൂ​ടി​ന് ഉ​ള്ളി​ൽ നി​ന്നു വേ​ണം ഇ​ത്ത​രം അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ. പാ​ർ​ട്ടി​യി​ൽ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളും വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളും എ​ല്ലാ​ക്കാ​ല​ത്തും ഉ​ണ്ട്. അ​തി​ൻ​മേ​ൽ പ​ര​സ്യ​മാ​യി വി​ഴു​പ്പ​ല​ക്ക​ൽ ന​ട​ത്തു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ല. ഒ​രു ഗ്രൂ​പ്പി​ലും ഉ​ൾ​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് ത​നി​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന പി.​ജെ. കു​ര്യ​ന്‍റെ നി​ല​പാ​ടി​നോ​ടും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​ല്ല. മ​റ്റു​ള്ള​വ​രെ താ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്താ​ൻ ഉ​പദേ​ശി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​റു​പ​ടി.


ആ​ന്ധ്രാ പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെക്രട്ടറിയായി ഉ​മ്മ​ൻ​ചാ​ണ്ടി ഇ​ന്നു ചു​മ​ത​ല ഏ​ൽ​ക്കും. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി അ​ദ്ദേ​ഹം ഇ​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കേ​ര​ള​ത്തി​ലെ സം​ഘ​ട​ന വി​ഷ​യ​ങ്ങ​ൾ ഉ​ൾ പ്പെടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ ധ​രി​പ്പി​ക്കും. അ​ടു​ത്ത ആ​ഴ്ച വി​ജ​യ​വാ​ഡ​യി​ലേ​ക്കു പോ​കു​മെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി​യെ ആ​ന്ധ്ര​പ്ര​ദേ​ശ് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ര​ഘു​വീ​ര റെ​ഡ്ഡി ഇ​ന്ന​ലെ കേ​ര​ള ഹൗ​സി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ആ​ശം​സ​ക​ൾ അ​റി​യി​ച്ചി​രു​ന്നു. കോ​ണ്‍ഗ്ര​സി​ന്‍റെ ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ഉ​മ്മ​ൻ ചാ​ണ്ടി​യെ ആ​ന്ധ്ര​യി​ലേ​ക്കു ക്ഷ​ണി​ക്കു​ന്ന​താ​യും ര​ഘു​വീ​ര റെ​ഡ്ഡി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.