മുസ്‌ലിംകളെ കൊലപ്പെടുത്തിയവരുടെ കോടതിച്ചെലവ് വഹിക്കുമെന്നു ബിജെപി എംപി
Sunday, June 17, 2018 1:23 AM IST
ന്യൂ​ഡ​ൽ​ഹി: ഗോ​വ​ധ​ത്തി​ന്‍റെ പേ​രി​ൽ മുസ്‌​ലിം​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ കോ​ട​തി​ച്ചെ​ല​വ് വ​ഹി​ക്കു​മെ​ന്ന് ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബേ. സു​പ്രീം​കോ​ട​തി വ​രെ പോ​യി​ട്ടാ​ണെ​ങ്കി​ലും ഗോ​ര​ക്ഷ​ക​രെ നി​യ​മ​ത്തി​ന്‍റെ പി​ടി​യി​ൽനി​ന്നു പു​റ​ത്തു കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് ജാ​ർ​ഖ​ണ്ഡി​ലെ ഗൊ​ദ്ദ​യി​ൽ​നി​ന്നു​ള്ള എം​പി​യാ​യ നി​ഷി​കാന്ത് ദു​ബേ പ​റ​ഞ്ഞ​ത്.

ഗൊ​ദ ജി​ല്ല​യി​ലാ​ണ് ഗോ​സം​ര​ക്ഷ​ക​ർ പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ര​ണ്ട് മു​സ്‌​ലിം യു​വാ​ക്ക​ളെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ന്‍റെ പേ​രി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​രെ അ​ന്യാ​യ​മാ​യി വേ​ട്ട​യാ​ടു​ന്നു​വെ​ന്ന ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചാ​ണ് അ​വ​ർ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ബി​ജെ​പി​എം​പി ന​ട​ത്തി​യ​ത്. ആ ​ഗ്രാ​മ​ത്തി​ലൂ​ള്ള എ​ല്ലാ​വ​രും ചേ​ർ​ന്നാ​ണ് യു​വാ​ക്ക​ളെ മ​ർ​ദി​ച്ച​ത്. ഈ ​നാ​ല് പേ​രേ മാ​ത്രം എന്തിനു പ്ര​തി​യാ​ക്കി​യെന്നാണ് ദൂ​ബേയുടെ ചോ​ദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.