ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ച് പ്രമോദ് മുത്തലിക്
ഗൗരി ലങ്കേഷിനെ അധിക്ഷേപിച്ച് പ്രമോദ് മുത്തലിക്
Tuesday, June 19, 2018 1:01 AM IST
ബം​​​​​ഗ​​​​​ളൂ​​​​​രു:​​​​​ ഗൗ​​​​​രി ല​​​​​ങ്കേ​​​​​ഷ് വ​​​​​ധ​​​​​ക്കേ​​​​​സി​​​​​ലെ അ​​​​​ന്വേ​​​​​ഷ​​​​​ണം ശ്രീ​​​​​രാ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ലേ​​​​​ക്കു നീ​​​​​ളു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ, കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​യാ​​​​ളെ അ​​​​​ധി​​​​​ക്ഷേ​​​​​പി​​​​​ക്കു​​​​​ന്ന പ​​​​​ദ​​​​​പ്ര​​​​​യോ​​​​​ഗ​​​​​വു​​​​​മാ​​​​​യി സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ നേ​​​​​താ​​​​​വ് പ്ര​​​​​മോ​​​​​ദ് മു​​​​​ത്ത​​​​​ലി​​​​​ക്. ഗൗ​​​​​രി ല​​​​​ങ്കേ​​​​​ഷ് വ​​​​​ധ​​​​​ക്കേ​​​​​സി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി തു​​​​​ട​​​​​രു​​​​​ന്ന മൗ​​​​​ന​​​​​ത്തെ ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്പോ​​​​​ഴാ​​​​​ണു വി​​​​​വാ​​​​​ദ​​​​​പ​​​​​രാ​​​​​മ​​​​​ർ​​​​​ശം. "ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​ത്തി​​​​​ൽ ഒ​​​​​രു നാ​​​​​യ ച​​​​​ത്താ​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മോ​​​​​യെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മു​​​​ത്ത​​​​ലി​​​​ക്കി​​​​ന്‍റെ ചോ​​ദ്യം'. വി​​​​​വാ​​​​​ദ​​​​​പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ വി​​​​​വി​​​​​ധ​​​​​ കോ​​​​​ണു​​​​​ക​​​​​ളി​​​​​ൽ​​നി​​​​​ന്നു ക​​​​​ടു​​​​​ത്ത വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​ണു​​​​​യ​​​​​ർ​​​​​ന്ന​​​​​ത്.

"ഗൗ​​​​​രി ല​​​​​ങ്കേ​​​​​ഷി​​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ഹൈ​​​​​ന്ദ​​​​​വ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​ണ് എ​​​​​ല്ലാ​​​​​വ​​​​​രും പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ ര​​​​​ണ്ടു കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ളും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ര​​​​​ണ്ട് കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ങ്ങ​​​​​ളും കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഭ​​​​​ര​​​​​ണ​​​​​കാ​​​​​ല​​​​​ത്താ​​​​​ണ് ന​​​​​ട​​​​​ന്ന​​​​​ത്. കോ​​​​​​ണ്‍​ഗ്ര​​​​​​സ് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​രും ഒ​​​​​​ന്നും ഉ​​​​​​രി​​​​​​യാ​​​​​​ടി​​​​​​യി​​​​​​ല്ല'- ഞാ​​​​യ​​​​റാ​​​​ഴ്ച ഒ​​​​രു പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ക​​​​​ര​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ടെ മു​​​​​ത്ത​​​​​ലി​​​​​ക് പ​​​​​റ​​​​​ഞ്ഞു.


​ന​​​​​രേ​​​​​ന്ദ്ര ദാ​​​​​ൽ​​​​​ബോ​​​​​ക്ക​​​​​റെ​​​​​യും മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ സി​​​​​പി​​​​​ഐ നേ​​​​​താ​​​​​വ് ഗോ​​​​​വി​​​​​ന്ദ് പ​​​​​ൻ​​​​​സാ​​​​​ര​​​​​യെ​​​​​യും കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ത്ത​​​​​ലി​​​​​ക്കി​​​​​ന്‍റെ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം. പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ത്തെ അ​​​​​പ​​​​​ല​​​​​പി​​​​​ക്കാ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി ത​​​​​യാ​​​​​റാ​​​​​കു​​​​​മോ​​​​​യെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് മ​​​​​നീ​​​​​ഷ് തി​​​​​വാ​​​​​രി ട്വി​​​​​റ്റ​​​​​റി​​​​​ൽ ചോ​​​​​ദി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ ഗൗ​​​​​രി ല​​​​​ങ്കേ​​​​​ഷി​​​​​നെ നാ യ് എ​​​​​ന്ന പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ച്ചി​​​​​ട്ടില്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ത്ത​​​​​ലി​​​​​ക്കിന്‍റെ ഇ​​​​​ന്ന​​​​​ല​​​​​ത്തെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം. അ​​​​​തി​​​​​നി​​​​​ടെ ഗൗ​​​​​രി ല​​​​​ങ്കേ​​​​​ഷ് വ​​​​​ധ​​​​​ക്കേ​​​​​സി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം മു​​​​​ത്ത​​​​​ലിക്കി​​​​​ലേ​​​​​ക്ക് നീ​​​​​ങ്ങു​​​​​ന്നു​​​​​വെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​യു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.