രാഹുൽ ഗാ​ന്ധി​ക്ക് 48-ാം പിറന്നാൾ
രാഹുൽ ഗാ​ന്ധി​ക്ക്  48-ാം പിറന്നാൾ
Wednesday, June 20, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ 48-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് പ്ര​വ​ർ​ത്ത​ക​ർ. എ​ഐ​സി​സി ആ​സ്ഥാ​ന​ത്താ​ണ് കേ​ക്ക് മു​റി​ച്ചും പാ​ട്ട് പാ​ടി​യും നൃ​ത്തം ചെ​യ്തും കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷി​ച്ച​ത്. രാ​ഹു​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ജ​ന്മ​ദി​ന​മാ​യി​രു​ന്നു ഇ​ന്ന​ലെ.

രാ​ഹു​ൽ ഗാ​ന്ധി​ക്ക്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും ദീ​ർ​ഘാ​യു​സി​നും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു- പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്വീ​റ്റി​ൽ പ​റ​യു​ന്നു. ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, നാ​ഷ​ണ​ൽ കോ​ണ്‍ഫ​റ​ൻ​സ് നേ​താ​വ് ഒ​മ​ർ അ​ബ്ദു​ള്ള എ​ന്നി​വ​രും ട്വി​റ്റ​റി​ലൂ​ടെ രാ​ഹു​ലി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.