അനുക്രീതി വാസ് മിസ് ഇന്ത്യ
അനുക്രീതി വാസ് മിസ് ഇന്ത്യ
Thursday, June 21, 2018 12:56 AM IST
ചെ​​​​ന്നൈ: മി​​​​സ് ഇ​​​​ന്ത്യ 2018 ആ​​​​യി ചെ​​​​ന്നൈ സ്വ​​​​ദേ​​​​ശി അ​​​​നു​​​​ക്രീ​​തി വാ​​​​സി​​​​നെ (19) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. 30 പേ​​​രെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് മി​​​​സ് ത​​​​മി​​​​ഴ്നാ​​​​ടാ​​​യ അ​​​​നു​​​​ക്രീ​​​​തി നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച​​​​ത്. ജ​​​​ഡ്ജിം​​​​ഗ് പാ​​​​ന​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 2017 ലെ ​​​​ലോ​​​​ക​​​​സു​​​​ന്ദ​​​​രി മാ​​​​നു​​​​ഷി ചി​​​​ല്ലാ​​​​ർ മി​​​​സ് ഇ​​​​ന്ത്യ​​​യെ ​കി​​​​രീ​​​​ടം അ​​​ണി​​​യി​​​ച്ചു. ഹ​​​​രി​​​​യാ​​​​ന സ്വ​​​​ദേ​​​​ശി മീ​​​​നാ​​ക്ഷി ചൗ​​​​ധ​​​​രി ഫ​​​​സ്റ്റ് റ​​​​ണ്ണ​​​​റ​​​​പ്പും ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി ശ്രേയ റാ​​​​വു ക​​​​മ​​​​വ​​​​ര​​​​പ്പ് സെ​​​​ക്ക​​​​ൻ​​​​ഡ് റ​​​​ണ്ണ​​​​റ​​​​പ്പു​​​​മാ​​​​യി.

2018 ലോ​​​​ക​​​​സു​​​​ന്ദ​​​​രി മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​നു​​​​ക്രീതി ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കും. മി​​​​സ് ഇ​​​​ന്ത്യ റ​​​​ണ്ണ​​​​റ​​​​പ്പു​​​​ക​​​​ൾ മി​​​​സ് ഗ്രാ​​​​ൻ​​​​ഡ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ 2018, മി​​​​സ് യു​​​​ണൈ​​​​റ്റ​​​​ഡ് കോ​​​​ണ്ടി​​​​ന​​​​ന്‍റ്സ് 2018 മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കും.


ചെ​​​ന്നൈ ല​​​​യോ​​​​ള കോ​​​​ള​​​​ജി​​​​ൽ ഫ്ര​​​​ഞ്ച് സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ൽ ര​​​​ണ്ടാം​​​​വ​​​​ർ​​​​ഷ ബി​​​​രു​​​​ദ ​വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​ണ് അ​​​​നു​​​​ക്രീതി. ത​​​​മി​​​​ഴ്ന​​​​ട​​​​ൻ വി​​​​ക്ര​​​​ത്തെ മാ​​​​തൃ​​​​ക​​​​യാ​​​​യി കാ​​​​ണു​​​​ന്ന അ​​​​നു​​​​ക്രീ​​തി, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ൽ പ്ര​​​​ചോ​​​​ദ​​​​ന​​​​മു​​​​ൾ​​​​ക്കൊ​​​​ണ്ടാ​​​​ണ് ല​​​​യോ​​​​ള​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്. ട്രാ​​​​ൻ​​​​സ്‌​​​​ലേ​​​​റ്റ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ് ഫ്ര​​​​ഞ്ച് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. മി​​​​ക​​​​ച്ച ന​​​​ർ​​​​ത്ത​​​​കി​​യാ​​​​യ അ​​​​നു​​​​ക്രീ​​തി സം​​​​സ്ഥാ​​​​ന​​​ത​​​​ല അ​​​​ത്‌​​​​ല​​​​റ്റു​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.