ഡോ. ഫെലിക്സ് ടോപ്പോ റാഞ്ചി ആർച്ച് ബിഷപ്
ഡോ. ഫെലിക്സ് ടോപ്പോ റാഞ്ചി ആർച്ച് ബിഷപ്
Monday, June 25, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: റാ​ഞ്ചി അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ച് ബി​ഷ​പ്പാ​യി ജം​ഷ​ഡ്പൂ​ർ ബി​ഷ​പും ഈശോ സ ഭാംഗവുമായ ഡോ. ​ഫെ​ലി​ക്സ് ടോ​പ്പോ​യെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. റാ​ഞ്ചി ആ​ർ​ച്ച്‌​ബി​ഷ​പ് ക​ർ​ദി​നാ​ൾ ടെ​ല​സ്ഫോ​ർ ടോ​പ്പോ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണു നി​യ​മ​നം. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് വ​ത്തി​ക്കാ​നി​ലും ഡ​ൽ​ഹി​യി​ൽ സി​ബി​സി​ഐ ആ​സ്ഥാ​ന​ത്തും റാ​ഞ്ചി അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്തും വാ​യി​ച്ചു.

1947 ന​വം​ബ​ർ 21നു ​ജ​നി​ച്ച ഡോ. ​ഫെ​ലി​ക്സ് ടോ​പ്പോ, 1982 ഏ​പ്രി​ൽ 14നാ​ണ് വൈ​ദി​ക​നാ​കു​ന്ന​ത്. റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു 1990ൽ ​മ​നഃ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി. ജെ​സ്യൂ​ട്ട് കോ​ണ്‍ഗ്രി​ഗേ​ഷ​നി​ൽ പ്രി-​നൊ​വി​സ​സ് ഡ​യ​റ​ക്ട​ർ, നൊ​വീ​സ് മാ​സ്റ്റ​ർ ആ​ൻ​ഡ് സു​പ്പീ​രി​യ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം, 1997 ജൂ​ണ്‍ 14നു ​ജം​ഷ​ഡ്പൂ​ർ രൂ​പ​ത അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റു.


സി​ബി​സി​ഐ ക്ല​ർ​ജി ആ​ൻ​ഡ് റി​ലി​ജി​യ​സ് വി​ഭാ​ഗം ചെ​യ​ർ​മാ​ൻ, സി​ബി​സി​ഐ സൊ​സൈ​റ്റി ഫോ​ർ മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഗ​വേ​ണിം​ഗ് ബോ​ഡി ചെ​യ​ർ​മാ​ൻ, ഝാ​ൻ (JHAAN) റീ​ജ​ണ​ൽ ബി​ഷ​പ്സ് കൗ​ണ്‍സി​ൽ ചെ​യ​ർ​മാ​ൻ, റാ​ഞ്ചി സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ് വൈ​സ് ചാ​ൻ​സ​ല​ർ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.