കഞ്ചിക്കോട് വിഷയത്തിൽ രാഷ്‌ട്രീയം കളിക്കരുത്: ആന്‍റണി
കഞ്ചിക്കോട് വിഷയത്തിൽ രാഷ്‌ട്രീയം കളിക്കരുത്: ആന്‍റണി
Tuesday, June 26, 2018 12:39 AM IST
ന്യൂ​ഡ​ൽ​ഹി: ക​ഞ്ചി​ക്കോ​ട് റെ​യി​ൽ​വേ കോ​ച്ച് ഫാ​ക്ട​റി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ൽ​ക്കു​ക​യാ​ണു വേ​ണ്ടതെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എ​ൽ​എ​ഡി​എ​ഫ് എം​പി​മാ​രും ഒ​റ്റ​യ്ക്കു സ​മ​രം ന​ട​ത്തി രാ​ഷ്‌​ട്രീ​യം ക​ളി​ച്ചെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി വി​ഷ​യ​ത്തി​ൽ ഇ​ന്ന​ലെ യു​ഡി​എ​ഫ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എ.​കെ. ആ​ന്‍റ​ണി.

ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി​യു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ണി​ച്ച​ത് കൊ​ടും ച​തി​യാ​ണ്. റാ​യ്ബ​റേ​ലി​യി​ലെ കോ​ച്ച് ഫാ​ക്ട​റി​ക്കാ​യി യു​പി​എ കാ​ല​ത്ത് ക​ഞ്ചി​ക്കോ​ടി​നെ അ​ട്ടി​മ​റി​ച്ചു എ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. റാ​യ്ബ​റേ​ലി പ​ദ്ധ​തി​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ ങ്കി​ൽ ആ ​ഫ​യ​ൽ എ​വി​ടെ​യെ​ന്നും ആ​ന്‍റ​ണി ചോ​ദി​ച്ചു.


എം​പി​മാ​രാ​യ പ്ര​ഫ. കെ.​വി. തോ​മ​സ്, കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ തു​ട​ങ്ങി​യ​ർ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.