പ്രഫഷണലുകൾക്ക് രാഷ്‌ട്രീയത്തിൽ നിർണായക പങ്ക്: രാഹുൽ
പ്രഫഷണലുകൾക്ക് രാഷ്‌ട്രീയത്തിൽ നിർണായക പങ്ക്: രാഹുൽ
Sunday, July 15, 2018 1:07 AM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കു രാഷ്‌ട്രീയത്തിൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സി​ന് വ​ലി​യ പ്രാ​ധാ​ന്യമുണ്ട്.

സം​ഘ​ട​നാ രം​ഗ​ത്തും പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തും പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സി​ന് കൂ​ടു​ൽ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യും. പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ കേ​ര​ള​ത്തി​ന്‍റെ പ്ര​ക​ട​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വി​ല​യി​രു​ത്തി. ഡോ​ക്ട​ർ​മാ​ർ, എ​ൻ​ജി​നി​യ​ർ​മാ​ർ. ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ തു​ട​ങ്ങി പല രം​ഗ​ത്തു​ള്ള​വ​രും കേ​ര​ള​ത്തി​ൽ സം​ഘ​ട​ന​യി​ലേ​ക്കു ക​ട​ന്നു വ​ന്നി​ട്ടു​ണ്ട്. മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ കേ​ര​ള​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സ് ദേ​ശീ​യ ക​മ്മി​റ്റി​യി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു.


പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സ് ദേ​ശീ​യ ചെ​യ​ർ​മാ​ൻ ശ​ശി ത​രൂ​ർ ക​മ്മി​റ്റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ലും ഡി​ജി​റ്റ​ൽ കാ​ന്പ​യി​നി​ലും കൂ​ടു​ത​ൽ ദൗ​ത്യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണം. സ​മൂ​ഹ​ത്തി​ൽ അം​ഗീ​കാ​ര​മു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ളെ നേ​തൃ​നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു കു​ഴ​ൽ നാ​ട​ൻ ഉ​ൾ​പ്പെടെ​യു​ള്ള സം​ഘം രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​ഫ. റോ​ണി കെ. ​ബേ​ബി, ശ്രീ​നി​വാ​സ കൃ​ഷ്ണ​ൻ, സു​ധീ​ർ മോ​ഹ​ൻ, രാ​ജ​ൻ ജോ​ർ​ജ്, എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.