പ്രധാനമന്ത്രി പങ്കെടുത്ത റാലിക്കിടെ പന്തൽ തകർന്നു; 22 പേർക്കു പരിക്ക്
പ്രധാനമന്ത്രി പങ്കെടുത്ത റാലിക്കിടെ പന്തൽ തകർന്നു; 22 പേർക്കു പരിക്ക്
Tuesday, July 17, 2018 12:33 AM IST
മി​​​​ഡ്നാ​​​​പു​​​​ർ: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര ​​മോ​​​​ദി പ​​​​ങ്കെ​​​​ടു​​​​ത്ത ക​​​​ർ​​​​ഷ​​​​ക​​​​റാ​​​​ലി​​​​ക്കി​​​​ടെ പ​​​​ന്ത​​​​ൽ ത​​​​ക​​​​ർ​​​​ന്ന് 22 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ മി​​​​ഡ്നാ​​​​പു​​​​രി​​​​ൽ ന​​​​ട​​​​ന്ന റാ​​​​ലി​​​​യെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​ത്യാ​​​​ഹി​​​​തം. റാ​​​​ലി ന​​​​ട​​​​ക്കു​​​​ന്ന മൈ​​​​താ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​ക​​​​വാ​​​​ട​​​​ത്തി​​​​നു തൊ​​​​ട്ടു​​​​ചേ​​​​ർ​​​​ന്നു നി​​​​ർ​​​​മി​​​​ച്ച പ​​​​ന്ത​​​​ലാ​​​​ണു ത​​​​ക​​​​ർ​​​​ന്ന​​​​ത്.

അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​തോ​​​​ടെ പ്ര​​​​സം​​​​ഗം നി​​​​ർ​​​​ത്തി​​​​യ മോ​​​​ദി ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് എ​​​​സ്പി​​​​ജി ക​​​​മാ​​​​ൻ​​​​ഡോ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. ട​​​​ാർ​​​​പോ​​​​ളി​​​​ൻ മേ​​​​ൽ​​​​ക്കൂ​​​​ര​​​​യു​​​​ള്ള പ​​​​ന്ത​​​​ലി​​​​ൽ കൂടുതൽ ആ​​​​ളു​​​​ക​​​​ൾ ക​​​​യ​​​​റി​​​​യ​​​​താ​​​​ണ് അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്ന് ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. സ്ത്രീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​ണ് കൂ​​​​ടു​​​​ത​​​​ലും പ​​​​രി​​​​ക്ക്.


ടെ​​​​ന്‍റ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴു​​​​ന്ന​​​​ത് പ്ര​​​​സം​​​​ഗ​​​​ത്തി​​​​നി​​​​ടെ മോ​​​​ദി ശ്ര​​​​ദ്ധി​​​​ച്ചു. ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹം സു​​​​ര​​​​ക്ഷാ​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​വ്യൂ​​​​ഹ​​​​ത്തി​​​​ലെ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ലാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ ചി​​​​കി​​​​ത്സ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി പ​​​​റ​​​​ഞ്ഞു. എ​​​​ല്ലാ​​​​വ​​​​രും വേ​​​​ഗ​​​​ത്തി​​​​ൽ സു​​​​ഖം​​​​പ്രാ​​​​പി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്ന് ട്വി​​​​റ്റ​​​​ർ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ അ​​​​വ​​​​ർ ആ​​​​ശം​​​​സി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.