പാർലമെന്‍റ് സമ്മേളനം : സുഗമമാക്കാൻ സഹകരണം അഭ്യർഥിച്ചു പ്രധാനമന്ത്രി
പാർലമെന്‍റ് സമ്മേളനം : സുഗമമാക്കാൻ സഹകരണം അഭ്യർഥിച്ചു പ്രധാനമന്ത്രി
Wednesday, July 18, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്നാ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം സു​ഗ​മ​മാ​യി ന​ട​ക്കാ​ൻ എ​ല്ലാ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പാ​ർ​ല​മെ​ന്‍റി​ന്‍റെ സ​മാ​ധാ​ന​മാ​യ ന​ട​ത്തി​പ്പി​ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഉ​റ​പ്പു ന​ൽ​കി​യെ​ന്ന് ഇ​ന്ന​ലെ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പാ​ർ​ല​മെ​ന്‍റ് സു​ഗ​മ​മാ​യി ന​ട​ക്കു​മെ​ന്നും ച​ർ​ച്ച​ക​ളും മ​റ്റും ദേ​ശീ​യ താ​ത്പ​ര്യം അ​നു​സ​രി​ച്ചു മു​ന്നേ​റു​മെ​ന്നു​മാ​ണ് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി അ​ന​ന്ത് കു​മാ​ർ പ​റ​ഞ്ഞ​ത്.

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​നി​ർ​മാ​ണം, എ​സ്‌​സി/ എ​സ്ടി നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക വ​ർ​ഗ സം​വ​ര​ണം ഉ​റ​പ്പു വ​രു​ത്താ​തെ പാ​ർ​ല​മെ​ന്‍റി​ന്‍റെ സ​മാ​ധാ​ന​പൂ​ർ​വ​മാ​യ ന​ട​ത്തി​പ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണു സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് രാം ​ഗോ​പാ​ൽ യാ​ദ​വ് പ​റ​ഞ്ഞ​ത്.


ഡ​ൽ​ഹി സ​ർ​ക്കാ​രി​നോ​ടു കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന ആം​ആ​ദ്മി പാ​ർ​ട്ടി എം​പി സ​ഞ്ജ​യ് സിം​ഗ് യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.