കേരളത്തിലെ മഴക്കെടുതി: അടിയന്തര നടപടി സ്വീകരിക്കുമെന്നു രാജ്നാഥ് സിംഗ്
കേരളത്തിലെ മഴക്കെടുതി: അടിയന്തര നടപടി സ്വീകരിക്കുമെന്നു രാജ്നാഥ് സിംഗ്
Thursday, July 19, 2018 1:38 AM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി​ക​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മ​ഴ​ക്കെ​ടു​തി മൂ​ലം ന​ട്ടം തി​രി​യു​ന്ന കേ​ര​ള​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യേക്കു​റി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ എ. ​സ​ന്പ​ത്തും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷും സം​സാ​രി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ദു​ര​ന്തനി​വാ​ര​ണ സേ​ന​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​.


കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ ക​ര​സേ​ന​യു​ടെ​യും നേ​വി​യു​ടെ​യും സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര പ്ര​തി​രോ​ധമ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് ക​ത്ത് ന​ൽ​കി. കൊ​ച്ചി​യി​ലെ നേ​വി ആ​സ്ഥാ​ന​ത്തുനി​ന്നും ഫൈ​ബ​ർ ബോ​ട്ടു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഇ​രു​വ​രും കേ​ന്ദ്ര പ്ര​തി​രോ​ധമ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.