വേണു രാജാമണി വിദേശകാര്യവകുപ്പിൽ സെക്രട്ടറി
വേണു രാജാമണി വിദേശകാര്യവകുപ്പിൽ സെക്രട്ടറി
Saturday, July 21, 2018 1:05 AM IST
ന്യൂ​ഡ​ൽ​ഹി: നെ​ത​ർ​ല​ൻ​ഡ്സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റും മ​ല​യാ​ളി​യു​മാ​യ വേ​ണു രാ​ജാ​മ​ണി​ക്കു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ൽ സെ​ക്ര​ട്ട​റി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം. വി​ദേ​ശ​കാ​ര്യവ​കു​പ്പി​ലെ സെ​ക്ര​ട്ട​റിപ​ദ​വി​യി​ൽ ഇ​പ്പോ​ൾ വേ​റെ മ​ല​യാ​ളി​ക​ളി​ല്ല. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​ക്കു പു​റ​മേ ഏ​തെ​ങ്കി​ലും മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക ചു​മ​ത​ല​യി​ലാ​കും ഇ​തേ റാ​ങ്കി​ലെ​ത്തു​ന്ന സെ​ക്ര​ട്ട​റി​മാ​ർ. രാ​ഷ്‌​ട്ര​പ​തി​യു​ടെ മു​ൻ പ്ര​സ് സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന ന​യ​ത​ന്ത്ര​ജ്ഞ​നു​മാ​യ വേ​ണു​വി​ന്‍റെ സ്ഥാ​ന​ക്ക​യ​റ്റം വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ന് പു​തി​യ ഉ​ണ​ർ​വ് ന​ൽ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

1986 ബാ​ച്ച് ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വേ​ണു​വി​നെ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ്് നെ​ത​ർ​ല​ൻ​ഡ്സി​ലെ സ്ഥാ​ന​പ​തി​യാ​യി നി​യ​മി​ച്ച​ത്. അ​ന്താ​രാ​ഷ്‌​ട്ര പ​ഠ​ന​ത്തി​ൽ വി​ദ​ഗ്ധ​നും വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ സ​മി​തി​ക​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും പ്ര​ഭാ​ഷ​ക​നു​മാ​ണു വേ​ണു. നെ​ത​ർ​ല​ൻ​ഡ്സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​ടെ ചു​മ​ത​ല​ക​ൾ​ക്കു പു​റ​മെ ഹെ​യ്ഗ് ആ​സ്ഥാ​ന​മാ​യു​ള്ള അ​ന്താ​രാ​ഷ്‌ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ലെ​യും (ഐ​സി​ജെ) പെ​ർ​മ​ന​ന്‍റ് കോ​ർ​ട്ട് ഓ​ഫ് ആ​ർ​ബി​ട്രേ​ഷ​നി​ലെ​യും (പി​സി​എ) രാ​സാ​യു​ധ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യി​ലെ​യും (ഒ​പി​സി​ഡ​ബ്ലു- ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ദ ​പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫ് കെ​മി​ക്ക​ൽ വെ​പ​ൻ​സ്) ഇ​ന്ത്യ​യു​ടെ അം​ബാ​സ​ഡ​റും സ്ഥി​രം പ്ര​തി​നി​ധി​യുംകൂ​ടി​യാ​ണ് വേ​ണു രാ​ജാ​മ​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.