കാഷ്മീരിൽ പോലീസുകാരനെ കൊലപ്പെടുത്തിയ ഭീകരരെ സൈന്യം വധിച്ചു
കാഷ്മീരിൽ പോലീസുകാരനെ കൊലപ്പെടുത്തിയ 
ഭീകരരെ സൈന്യം വധിച്ചു
Monday, July 23, 2018 12:46 AM IST
ശ്രീ​​​ന​​​ഗ​​​ർ: തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ൽ പോ​​​ലീ​​​സ് കോ​​​ൺ​​​സ്റ്റ​​​ബി​​​ളി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൊലപ്പെ ടുത്തിയ പാ​​​ക്കി​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​യു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു ഭീ​​​ക​​​ര​​​രെ സൈ​​​ന്യം വ​​​ധി​​​ച്ചു. കേ​​​ന്ദ്ര റി​​​സ​​​ർ​​​വ് പോ​​​ലീ​​​സും സൈ​​​ന്യ​​​വും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് ഭീ​​​ക​​​ര​​​സം​​​ഘ​​​ത്തെ തു​​​ട​​​ച്ചുനീ​​​ക്കി​​​യ​​​ത്.

കോ​​​ൺ​​​സ്റ്റ​​​ബി​​​ളി​​​നെ വ​​​ധി​​​ച്ച ഭീ​​​ക​​​ര​​​ർ കു​​​ൽ​​​ഗാ​​​മി​​​ൽ ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​യി ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ​​​വി​​​ഭാ​​​ഗം റി​​​പ്പോ​​​ർ​​​ട്ടു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു മേ​​​ഖ​​​ല​​​യി​​​ൽ നടത്തിയ തി​​​ര​​​ച്ചി​​​ലിലാ​​​ണ് മൂ​​​വ​​​ർ​​​സം​​​ഘ​​​ത്തെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ കു​​​ൽ​​​ഗാ​​​മി​​​ൽ മു​​​താ​​​ൽ​​​ഹാ​​​മ മേ​​​ഖ​​​ല​​​യി​​​ലെ വീ​​​ട്ടി​​​ൽ​​​നി​​​ന്നു വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ മു​​​ഹ​​​മ്മ​​​ദ് സ​​​ലിം ഷാ​​​യെ ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ൾ അ​​​ക​​​ലെ​​​യു​​​ള്ള ഒ​​​ഴി​​​ഞ്ഞ വ​​​യ​​​ലി​​​ൽ​​​നി​​​ന്നു ശ​​​നി​​​യാ​​​ഴ്ച മൃതദേഹം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഠു​​​വ​​​യി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നിടയിലാ​​​ണ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ അ​​​വ​​​ധി​​​ക്കു വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.