എസ്‌സി, എസ്ടി: നിയമഭേദഗതി ബി​ല്ലി​ൽ ചർച്ച തുടങ്ങി
എസ്‌സി, എസ്ടി: നിയമഭേദഗതി  ബി​ല്ലി​ൽ  ചർച്ച  തുടങ്ങി
Monday, August 6, 2018 10:52 PM IST
ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മ​ങ്ങ​ൾ ചെ​റു​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​ൽ പാ​ർ​ല​മെ​ന്‍റ് ച​ർ​ച്ച തു​ട​ങ്ങി.

വ്യ​വ​സ്ഥ​ക​ൾ സു​പ്രീംകോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെത്തു​ട​ർ​ന്നാ​ണ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്കും ആ​ദി​വാ​സി​ക​ൾ​ക്കു​മെ​തി​രാ​യ പീ​ഡ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ സം​ര​ക്ഷ​ണം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ദ​ളി​ത് സം​ഘ​ട​ന​ക​ൾ ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​നു ഭാ​ര​ത് ബ​ന്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ധൃ​തി​യി​ലു​ള്ള നീ​ക്കം.

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പീ​ഡ​ന​ങ്ങ​ൾ ചെ​റു​ക്കു​ന്ന നി​യ​മ പ്ര​കാ​ര​മു​ള്ള പ​രാ​തി​ക​ളി​ൽ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​റ​സ്റ്റ് ന​ട​ത്ത​രു​തെ​ന്നും പ​രാ​തി​ക​ളി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽനി​ന്ന് അ​നു​മ​തി തേ​ട​ണ​മെ​ന്നുമാ​യി​രു​ന്നു ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് എ​സ‌്സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽപ്പെ​ട്ട​വ​ർ​ക്കെ​തി​രേ​യു​ള്ള പീ​ഡ​നം ചെ​റു​ക്കു​ന്ന​തി​നു​ള്ള നീ​യ​മ​ത്തി​ന്‍റെ മു​ന​യൊ​ടി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ദ​ളി​ത് സം​ഘ​ട​ന​ക​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.