എനിക്കു മക്കളില്ല, നിങ്ങളുടെ മക്കൾക്കായി പ്രവർത്തിക്കും; തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യിൽ മോദി
എനിക്കു മക്കളില്ല, നിങ്ങളുടെ മക്കൾക്കായി പ്രവർത്തിക്കും;  തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യിൽ മോദി
Monday, May 6, 2024 4:47 AM IST
ഇ​​റ്റാ​​വ: ത​​നി​​ക്കും യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​നും മ​​ക്ക​​ളി​​ല്ലെ​​ന്നും നി​​ങ്ങ​​ളു​​ടെ മ​​ക്ക​​ളു​​ടെ ഭാ​​വി​​ക്കാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നും വോ​​ട്ട​​ർ​​മാ​​രോ​​ട് പ​​റ​​ഞ്ഞ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി.

സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി സ്ഥാ​​പ​​ക​​ൻ മു​​ലാ​​യം സിം​​ഗ് യാ​​ദ​​വി​​ന്‍റെ സ്വ​​ന്തം ജി​​ല്ല​​യാ​​യ ഇ​​റ്റാ​​വ​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കോ​​ൺ​​ഗ്ര​​സും സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യും അ​​വ​​രു​​ടെ മ​​ക്ക​​ളു​​ടെ മ​​ക്ക​​ളു​​ടെ ഭാ​​വി​​ക്കാ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പോ​​രാ​​ടു​​ന്ന​​തെ​​ന്നു മോ​​ദി പ​​രി​​ഹ​​സി​​ച്ചു. എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​രു​​ടെ സം​​വ​​ര​​ണം ത​​ട്ടി​​യെ​​ടു​​ത്ത് മ​​താ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ല്കാ​​നാ​​ണ് എ​​സ്പി​​യും കോ​​ൺ​​ഗ്ര​​സും ശ്ര​​മി​​ക്കു​​ന്ന​​ത്.

ക​​ർ​​ണാ​​ട​​ക​​യി​​ൽ അ​​ർ​​ധ​​രാ​​ത്രി മു​​സ്‌​​ലിം​​ക​​ളെ ഒ​​ബി​​സി പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. ഇ​​ത് യു​​പി​​യി​​ൽ സം​​ഭ​​വി​​ച്ചാ​​ൽ യാ​​ദ​​വ, മൗ​​ര്യ, പാ​​ൽ, യാദവ്, ശാ​​ക്യ, കു​​ശ്വാ​​ഹ വി​​ഭാ​​ഗ​​ക്കാ​​രു​​ടെ അ​​വ​​കാ​​ശ​​ത്തി​​ന് എ​​ന്തു സം​​ഭ​​വി​​ക്കും‍? -​​മോ​​ദി ചോ​​ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.