ഞാ​​ൻ ഗാ​​ന്ധി​​കു​​ടും​​ബ​​ത്തി​​ന്‍റെ സേ​​വ​​ക​​ൻ​​: കിഷോരിലാൽ ശർമ
ഞാ​​ൻ ഗാ​​ന്ധി​​കു​​ടും​​ബ​​ത്തി​​ന്‍റെ  സേ​​വ​​ക​​ൻ​​: കിഷോരിലാൽ ശർമ
Wednesday, May 8, 2024 1:06 AM IST
അ​​​​മേ​​​​ഠി: താ​​​​ൻ ഗാ​​​​ന്ധി​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ സേ​​​​വ​​​​ക​​​​നാ​​​​ണെ​​​​ന്ന് അ​​​​മേ​​​​ഠി​​​​യി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് ലോ​​​​ക്സ​​​​ഭാ സ്ഥാ​​​​നാ​​​​ർ​​​​ഥി കി​​​​ഷോ​​​​രി​​​​ലാ​​​​ൽ ശ​​​​ർ​​​​മ.

അ​​​​മേ​​​​ഠി രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ​​​​യും പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യു​​​​ടെ​​​​യും അ​​​​മൂ​​​​ല്യ​​​​പൈ​​​​തൃ​​​​ക​​​​നി​​​​ധി​​​​യാ​​​​ണ്. അ​​​​ത് അ​​​​വ​​​​ർ എ​​​​പ്പോ​​​​ൾ ചോ​​​​ദി​​​​ച്ചാ​​​​ലും തി​​​​രി​​​​ച്ചു​​​​ന​​​​ല്കു​​​​മെ​​​​ന്നും മു​​​​സാ​​​​ഫി​​​​ർ​​​​ഖാ​​​​ന​​​​യി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ ശ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു.

""ഗാ​​​​ന്ധി​​കു​​​​ടും​​​​ബം ഒ​​​​രി​​​​ക്ക​​​​ലും അ​​​​മേ​​​​ഠി​​​​യെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ ക​​​​ണ്ണി​​​​ലൂ​​​​ടെ ക​​​​ണ്ടി​​​​ട്ടി​​​​ല്ല. സ്വ​​​​ന്തം കു​​​​ടും​​​​ബ​​​​മാ​​​​യി​​​​ട്ടാ​​​​ണ് അ​​​​വ​​​​ർ ക​​​​രു​​​​തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

1983ൽ ​​​​ഗാ​​​​ന്ധി​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ​​​​താ​​​​ണ്. 22-ാം വ​​യ​​സു​​മു​​ത​​ൽ ഞാ​​ൻ പ​​​​രി​​​​പൂ​​​​ർ​​​​ണ സേ​​​​വ​​​​ക​​​​നാ​​​​യി അ​​​​മേ​​​​ഠി​​​​യി​​​​ലു​​​​ണ്ട്''-​​​​പഞ്ചാബിലെ ലു​​​​ധി​​​​യാ​​​​ന സ്വ​​​​ദേ​​​​ശി​​​​യാ​​​​യ കി​​​​ഷോ​​​​രി​​​​ലാ​​​​ൽ ശ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.