പത്തുവർഷംകൊണ്ട് മോദി സൃഷ്ടിച്ചത് 22 ശതകോടീശ്വരന്മാരെ: രാഹുൽ ഗാന്ധി
പത്തുവർഷംകൊണ്ട് മോദി സൃഷ്ടിച്ചത് 22 ശതകോടീശ്വരന്മാരെ: രാഹുൽ ഗാന്ധി
Wednesday, May 8, 2024 1:06 AM IST
ചാ​​​യി​​​ബാ​​​സ(​​​ജാ​​​ർ​​​ഖ​​​ണ്ഡ്): പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ പ​​​ത്തു വ​​​ർ​​​ഷം​​​കൊ​​​ണ്ട് 22 ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ന്മാ​​​രെ സൃ​​​ഷ്ടി​​​ച്ചു​​​വെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി.

ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ചാ​​​യ്ബാ​​​സ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്ത്യാ മു​​​ന്ന​​​ണി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ജ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷാ​​​ധി​​​പ​​​തി​​​ക​​​ളാ​​​ക്കു​​​മെ​​​ന്ന് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ ഭൂ​​​മി പ​​​തി​​​ന​​​ഞ്ചോ​​​ളം വ്യ​​​വ​​​സാ​​​യി​​​ക​​​ൾ​​​ക്കു കൈ​​​മാ​​​റാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ നീ​​​ക്കം.

അ​​​ദാ​​​നി​​​ക്കും അം​​​ബാ​​​നി​​​ക്കുംവേ​​​ണ്ടി​​​യാ​​​ണ് മോ​​​ദി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. പ​​​ത്തുവ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണം​​​കൊ​​​ണ്ട് 22 പേ​​​രെ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ന്മാ​​​രാ​​​ക്കാ​​​ൻ മോ​​​ദി​​​ക്കു ക​​​ഴി​​​ഞ്ഞു. ആ​​ദി​​വാ​​സി​​ക​​ൾ ഡോ​​ക്ട​​ർ​​മാ​​രോ എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രോ അ​​ഭി​​ഭാ​​ഷ​​ക​​രോ ആ​​കാ​​ൻ ബി​​ജെ​​പി​​ക്ക് താ​​ത്പ​​ര്യ​​മി​​ല്ല-​​രാ​​ഹു​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.