കോണ്‍ഗ്രസ് വിട്ട രാധിക ഖേര ബിജെപിയിൽ
കോണ്‍ഗ്രസ് വിട്ട രാധിക ഖേര ബിജെപിയിൽ
Wednesday, May 8, 2024 1:06 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ മു​ൻ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ധി​ക ഖേ​ര ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് എ​ത്തി​യാ​ണ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ന​ട​ൻ ശേ​ഖ​ർ സു​മ​നും രാ​ധി​ക​യ്ക്കൊ​പ്പം അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്ഡെ, ദേ​ശീ​യ മാ​ധ്യ​മ​വി​ഭാ​ഗം ഇ​ൻ​ചാ​ർ​ജ് അ​നി​ൽ ബ​ലൂ​ണി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പാ​ർ​ട്ടി പ്ര​വേ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.