പ്രസവാശുപത്രി സ്ഫോടനത്തില്‍ തകര്‍ന്നു
Saturday, January 31, 2015 11:59 PM IST
മെക്സിക്കോസിറ്റി: മെക്സിക്കോസിറ്റിയിലെ പ്രസവാശുപത്രി സ്ഫോടനത്തില്‍ തകര്‍ന്ന് ഒരു നഴ്സും രണ്ടു ശിശുക്കളും മരിച്ചു. 70 പേര്‍ക്കു പരിക്കേറ്റു. ഏതാനും ശിശുക്കളെ ആശുപത്രിക്കെട്ടിടത്തിന്റെ നഷ്ടശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു കണ്ടുകിട്ടി.

ആശുപത്രിയുടെ 70 ശതമാനം തകര്‍ന്നെന്ന് മെക്സിക്കോസിറ്റി മേയര്‍ മിഗുവേല്‍ ഏഞ്ചല്‍ മന്‍സേരാ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ കല്ലും കമ്പിയും ശ്രദ്ധാപൂര്‍വം മാറ്റി കൂടുതല്‍ ശിശുക്കള്‍ ഉണ്േടാ എന്നു തെരയുകയാണ്.

ആശുപത്രിയിലേക്ക് ട്രക്കില്‍നിന്നു ഗ്യാസ്നല്‍കിയ ഹോസിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്നാണു സ്ഫോടനമുണ്ടായത്. അപകടമുണ്ടായ സമയത്ത് ആശുപത്രിയില്‍ നൂറോളം പേരുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.