ഇന്ത്യൻ വിദ്യാർഥികൾക്കു നാസാ അവാർഡ്
Friday, July 1, 2016 12:26 PM IST
ഹൂസ്റ്റൺ: വിദൂരനിയന്ത്രണ വാഹനങ്ങളുടെ നിർമാണം, രൂപകല്പന എന്നിവയുമായി ബന്ധപ്പെട്ട് നാസാ സംഘടിപ്പിച്ച രാജ്യാന്തര മത്സരത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് അവാർഡ്. മുബൈയിൽനിന്നുള്ള എൻജിനിയറിംഗ് വിദ്യാർഥികൾക്കാണ് ടീം സ്പിരിറ്റിനുള്ള അവാർഡ്.

സ്കൂഡ്രൈവേഴ്സ് എന്ന പേരിൽ പങ്കെടുത്ത, നാല് പെൺകുട്ടികൾ ഉൾപ്പെടെ 13 ഇന്ത്യൻ വിദ്യാർഥികളാണ് അവാർഡ് നേടിയത്. മുംബൈയിലെ മുകേഷ് പട്ടേൽ സ്കൂൾ ഓഫ് ടെക്നോളജി മാനേജ്മെന്റിലെ വിദ്യാർഥികളാണ് ഇവർ. നാസ ജോൺസൺ സ്പേസ് സെന്ററിലെ ലാബിലായിരുന്നു മത്സരം നടന്നത്. നാല്പതു രാജ്യങ്ങളിൽനിന്നുള്ള എൻജിനിയറിംഗ് വിദ്യാർഥികൾ പങ്കെടുത്തു.


മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്കായി വ്യത്യസ്തവിഭാഗങ്ങളിൽ ഏഴ് അവാർഡുകൾ നാസ നൽകി. ഉത്സാഹത്തോടെയുള്ള പ്രവർത്തനം, പരസ്പര സഹവർത്തിത്വം, ടീം അംഗങ്ങൾ തമ്മിലും മറ്റു ടീമുകൾ തമ്മിലുമുള്ള ആശയവിനിമയം, മികച്ച വസ്ത്രധാരണം എന്നിവയ്ക്കു നൽകുന്നതാണ് ടീം സ്പിരിറ്റ് അവാർഡ്. സാരിയും കുർത്തയുമണിഞ്ഞാണ് ഇന്ത്യക്കാർ മത്സരത്തിൽ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.